ആലപ്പുഴ: രണ്ടു കുട്ടികളുടെ പിതാവും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കരുവാറ്റ റെയില്‍വേ ക്രോസിനു സമീപമാണ് സംഭവം. ചെറുതന കന്നോലില്‍ കോളനിയില്‍ താമസിക്കുന്ന ശ്രീജിത്തും (38), പള്ളിപ്പാട് സ്വദേശിനിയായ 17 കാരിയുമാണ് മരിച്ചത്. തിരുവനന്തപുരം നോര്‍ത്ത് അമൃത്സര്‍ എക്‌സ്പ്രസിനു മുന്നിലേക്ക് ഇരുവരും എടുത്തുചാടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഹരിപ്പാട് 20 മിനിറ്റോളം പിടിച്ചിട്ടു. ശ്രീജിത്ത് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
Related News