കണ്ണൂര്‍: കാറില്‍വച്ച് പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 23 വര്‍ഷം തടവും 75,000 രൂപ പിഴയും. ആലക്കോട് തിരുമേനി കൊച്ചുചിറയില്‍ ജിതിന്‍ രാജുവിനെയാണ് (26) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ സന്ദേശം അയച്ച് വശീകരിച്ച് വിളിച്ചുവരുത്തിയതിന് ശേഷം കാറില്‍വച്ച് പീഡിപ്പിക്കുകയായിരുന്നു. 2021 നവംബര്‍ മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
Related News