l o a d i n g

കേരള

ഗൂഗ്ള്‍ മാപ്പ് നോക്കി പോയ കാര്‍ പുഴയില്‍ ഒഴുകിപോയി, കാറിലുള്ള മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 31, 2025

കണ്ണൂര്‍: ഗൂഗ്ള്‍ മാപ്പ് നോക്കി പോയ കാര്‍ ഒഴുക്കില്‍പ്പെട്ടു. പയ്യന്നൂര്‍ കാനായി വണ്ണാത്തിപ്പുഴ പാലം കടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയാണ് കാര്‍ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ രക്ഷിച്ചു. കാനായി തോട്ടംകടവ് കഴിഞ്ഞ് മുക്കൂട് പാലം കടക്കുമ്പോഴാണ് അപകകുണ്ടായത്്. പോകല്ലേയെന്ന് നാട്ടുകാര്‍ വിളിച്ചു പറഞ്ഞുവെങ്കിലും മഴയായതിനാല്‍ കാറിലുള്ളവര്‍ കേട്ടില്ല. കാര്‍ നിയന്ത്രണം വിട്ടതോടെ ഭയന്ന് പുഴയില്‍ ചാടിയ മൂന്നുപേരെ നാട്ടുകാര്‍ രക്ഷിച്ചു. യാത്രക്കാരെ രക്ഷപ്പെടുത്തിയെങ്കിലും കാര്‍ ഒഴുകിപ്പോയി. കനത്ത മഴയില്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്.

പാലത്തിനു മുകളിലൂടയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുംതല സ്വദേശികളായ ഹുസൈന്‍, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. നാട്ടുകാരായ പി. തമ്പാന്‍, എ.വി.ദാമു, ടി.രമേശന്‍ എം. ജോഷി, കാര്‍ത്തിക് ,വൈഷ്ണവ് എന്നിവരുടെ സമയോചിത ഇടപെടലാണ് മൂന്ന് പേരുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സഹായിച്ചത്. കാ റിനെ ഇനിയും കണ്ടെത്താനായിട്ടില്ല.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026