l o a d i n g

കേരള

നലമ്പൂരില്‍ മത്സരിക്കാനില്ല, പിണറായിസത്തിനെതിരായ പോരാട്ടം തുടരും -പി.വി അന്‍വര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 31, 2025

നിലമ്പൂര്‍: നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പി.വി. അന്‍വര്‍ വ്യക്തമാക്കി. മത്സരിക്കാന്‍ ആവശ്യമായ പണം കൈവശമില്ലെന്നും കോടികളുടെ കടക്കാരനായതിനാലാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ വി.ഡി. സതീശന്‍ നയിക്കുന്ന യു.ഡി.എഫിലേക്കില്ലെന്നും പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്നും അന്‍വര്‍ വിശദീകരിച്ചു.

അന്‍വറില്ലാതെ നിലമ്പൂരില്‍ വിജയിക്കുമെന്നാണ് സതീശന്‍ പറയുന്നത്. അത് സതീശന്‍ പറയുന്നതിന് പിന്നില്‍ ഒരു ശക്തിയുണ്ട്. ആ ശക്തിയാരാണെന്ന് താന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അക്കാര്യം അറിഞ്ഞാല്‍ മാധ്യമങ്ങളോട് പറയും. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതില്‍ കാരണമുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.

യു.ഡി.എഫില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ആരുടെയും പുറകെ പോയിട്ടില്ല. യു.ഡി.എഫില്‍ തന്നെ ചേര്‍ക്കാന്‍ പരിശ്രമിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടി മാത്രമാണ്. അത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍ യു.ഡി.എഫിലെ ചിലര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് അന്‍വര്‍ ആരോപിച്ചു. എല്‍.ഡി.എഫില്‍ നിന്ന് എം.എല്‍.എ സ്ഥാനം രാജിവെച്ച് ഇറങ്ങി വന്നത് ആരെയും കണ്ടിട്ടല്ല. ദൈവത്തെയും സാധാരണക്കാരെയും കണ്ടാണ് താന്‍ ഇറങ്ങി വന്നത്. താന്‍ അധികപ്രസംഗകനാണെന്ന് ചിലര്‍ പറയുന്നു, ആ അധികപ്രസംഗം തുടരും. ഒരുപാട് ശത്രുകളെ താന്‍ ഉണ്ടാക്കിയിട്ടുണ്ട്. ഭൂരിപക്ഷത്തെ കണ്ട് ഭയപ്പെട്ട് പിന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്നും അന്‍വര്‍ പറഞ്ഞു.

അതേസമയം നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചാലുടന്‍ പി.വി.അന്‍വറിനെ അസോഷ്യേറ്റ് അംഗമായി പ്രഖ്യാപിക്കാനാണ് യുഡിഎഫിലെ ധാരണ. യുഡിഎഫിനു പുറത്തുനിര്‍ത്തിയുള്ള സഹകരണമാണിത്. ഇക്കാര്യം അന്‍വറിനെ അറിയിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷൗക്കത്തിനുള്ള പിന്തുണയറിയിച്ചാല്‍ അദ്ദേഹവുമായുള്ള സഹകരണം യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രഖ്യാപിക്കും. തൃണമൂലിന്റെ ഭാഗമാണ് ഇപ്പോള്‍ അന്‍വര്‍. തന്റെ പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026