l o a d i n g

കേരള

''നല്ല നിലമ്പൂരിന്, ബാപ്പുട്ടിക്കൊരു വോട്ട്'' - നിലമ്പൂര്‍ ഗ്ലോബല്‍ കെ.എം.സി.സി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 5, 2025

ദുബായ്: കേരളം. ഉറ്റുനോക്കുന്ന വാശിയേറിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പോരാട്ടവീര്യം പകരാന്‍ നിലമ്പൂര്‍ ഗ്ലോബല്‍ കെ.എം.സി.സി വിവിധ പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കി. ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായി ബാപ്പുട്ടിക്കൊരു വോട്ട് പ്രവാസി പ്രചരണ കാമ്പയിന്റെ ഭാഗമായി വിവിധ ജി.സി.സി രാജ്യങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ നടക്കും. കഴിഞ്ഞ ദിവസം ഗ്ലോബല്‍ കെ.എം.സി.സി കോഡിനേറ്റര്‍ അബ്ദുല്‍ സലാം പരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ ദുര്‍ഭരണത്തിനെതിയുള്ള വിധിഎഴുത്താകും ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അതിനുള്ള വേണ്ടിയുള്ള പരിശ്രമങ്ങളില്‍ മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ദുബായ് മലപ്പുറം ജില്ലാ കെ.എം.സി പ്രസിഡണ്ട് സിദ്ദിഖ് കാലടി, ഒമാന്‍ കെഎംസിസി നേതാവ് റഫീഖ് കൊടുവള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. നാട്ടില്‍ നിന്നും ഇലക്ഷന്‍ പ്രചാരണ പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് ദുബായ് മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി നാസര്‍ എടപ്പറ്റ സംസാരിച്ചു.

നാട്ടിലുളള മുഴുവന്‍ കെഎംസിസി അംഗങ്ങളെയും യു ഡി എഫ് നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പ്രവാസി ഫാമിലി കണ്‍വെന്‍ഷന്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. കൂടാതെ വിവിധ ജി.സി.സി രാജ്യങ്ങളിലെ കേന്ദ്രങ്ങളില്‍ നൂറു കണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള യു ഡി എഫ് പ്രവാസി പ്രചരണ കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കും.

നിലമ്പൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പ്രവാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് മൊഗാ ഓണ്‍ലൈന്‍ പ്രവാസി ഇലക്ഷന്‍ കാമ്പയിന്‍ ഈ വരുന്ന ജൂണ്‍ 10 നു ചൊവ്വാഴ്ച രാത്രി നടത്തുവാന്‍ തീരുമാനിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, മുസ്ലിം ലീഗ് സെക്രട്ടറി കെ എം ഷാജി, കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പില്‍ എംപി, യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ മെഗാ ഓണ്‍ലൈന്‍ പ്രചാരണ പരിപാടിയില്‍ സംസാരിക്കും. പ്രവാസികളോട് വോട്ടു അഭ്യര്ഥിക്കുവാനും യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന്റെ ആവശ്യകത ബോധ്യപെടുത്തുവാനും ബാപ്പുട്ടിക്കൊരു വോട്ട് എന്ന പേരില്‍ ഫോണ്‍ കാള്‍ റിക്വസ്റ്റ് കാമ്പയിന്‍ നടത്തുവാനും ഉപതെരഞ്ഞെടുപ്പില്‍ വോട്ടുള്ള പ്രവാസികളില്‍ സാധിക്കുന്നവരെല്ലാം വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്നതിനുള്ള നടപടികള്‍ കൈകൊള്ളുവാനും തീരുമാനിച്ചു.

യോഗത്തില്‍ വിവിധ ജി.സി.സി പ്രതിനിധികളായ സുബൈര്‍ വട്ടോളി, അബൂട്ടി പള്ളത്ത്, അബ്ദുല്‍ മനാഫ്, ജാബിര്‍ ചങ്കരത്ത്, റാഫി (ജിദ്ദ) മുജീബ് ഉപ്പട (റിയാദ്) മുനീബ് (ദമാം) നസ്രുദീന്‍ ടി പി, അലി അസ്‌കര്‍ (ഖത്തര്‍) ഹാരിസ് മേത്തല (ഒമാന്‍) സലിം കരുളായി (കുവൈത്ത്) താജുദ്ധീന്‍, ഷാജഹാന്‍, ഷബീര്‍ അലി (ദുബായ്) എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കെ ടി ജുനൈസ് സ്വാഗതവും അഷറഫ് പരി നന്ദിയും പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026