l o a d i n g

കേരള

പ്രവാസികളുടേത് അതിര്‍വരമ്പുകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനം -തൊടിയൂര്‍ മുഹമ്മദു കുഞ്ഞു മൗലവി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 6, 2025

കരുനാഗപ്പള്ളി : നാടിന്റേയും വീടിന്റെയും നന്മക്കായി സര്‍വ്വസ്വവും ത്യജിച്ച് കടല്‍ കടന്നെത്തിയവര്‍ക്ക് ജാതി മത വിഭാഗീയ ചിന്താഗതികള്‍ക്കതീതമായി പ്രവാസി കൂട്ടായ്മകള്‍ ചെയ്തു വരുന്ന ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ മനുഷ്യര്‍ മുഴുവനും മാതൃകയാക്കേണ്ടതും കലുഷിതമായ ഇന്നിന്റെ സാഹചര്യത്തില്‍ മനുഷ്യത്വം നഷ്ടപ്പെടാത്തവര്‍ മാതൃകയാക്കേണ്ടതുമാണെന്ന് ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ തൊടിയൂര്‍ മുഹമ്മദു കുഞ്ഞു മൗലവി അഭിപ്രായപ്പെട്ടു, ഡി കെ ഐ സി സി ഗള്‍ഫു രാഷ്ടങ്ങളിലെയും മാതൃസംഘടനാ നേതൃത്വവും സംയുക്തമായി കരുനാഗപ്പള്ളി ലാല്‍ ഖിലാ ഓഡിറോറിയത്തില്‍ നടത്തിയ നേതൃസംഗമ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ദേശ ഭാഷാ വിത്യാസങ്ങര്‍ക്കതീതമായി ജോലിസ്ഥലത്തും വാസസ്ഥലത്തും സമ്മിശ്ര ജീവിതം നയിക്കുക വഴി പ്രവാസികള്‍ ആര്‍ജിച്ച മനുഷ്യത്വവും പാരസ്പര്യവും അമൂല്യ സ്വത്തു തന്നെയാണ്. പ്രവാസാനന്തരജീവിതത്തിലും അവരതു കൈമുതലാക്കി കാണാറുമുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യരെ മനുഷ്യര്‍ എന്ന നിലയില്‍ തന്നെ ഉള്‍കൊള്ളാനുള്ള കഴിവ് സ്വായത്തമാക്കിയ അവര്‍ നമുക്കു നല്‍കുന്നത് വലിയ ശുഭപ്രതീക്ഷ തന്നെയാണ്. ഇന്നിന്റെ കാലഘട്ടത്തില്‍ അനിവാര്യമായതും അതു തന്നെയാണ് തൊടിയൂര്‍ മുഹമ്മദു കുഞ്ഞു മൗലവി പറഞ്ഞു.

ലഹരി ഉപയോഗം, ഇസ്ലാമിക ആചാര അനുഷ്ടാനങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റവും, ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നുള്ള സമുദായത്തിന്റെ അകല്‍ച്ച, വര്‍ദ്ധിച്ചു വരുന്ന അധാര്‍മ്മിക പ്രവണതകള്‍ എന്നിവകള്‍ക്കെതിരെ കാര്യക്ഷമമാ ഇപ്പെടലുകള്‍ നടത്താന്‍ മുഴുവന്‍ ഡി കെ ഐ സി സി അടക്കമുള്ള മുഴുവന്‍ പ്രവാസി സംഘടനകളും മുന്നോട്ടു വരേണ്ടതുണ്ട് എന്ന് മുഖ്യപ്രഭാഷണം നാത്തിയ ദക്ഷിണ കേരളാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ മൂവാറ്റുപുഴ പി കെ സുലൈമാന്‍ മൗലവി പറഞ്ഞു.

ദക്ഷിണ കേരളാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ യു എ ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ചങ്ങനാശ്ശേരി നൗഷാദ് നദ്വി എം എഫ് ബി യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡി കെ ഐ സി സി മക്കത്തുല്‍ മുകര്‍റമ ജനറല്‍ സെക്രട്ടറി സലീം കണ്ണനാം കുഴി സ്വാഗതം പറഞ്ഞു ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീര്‍ മൗലവി ഈരാറ്റുപേട്ട , ദക്ഷിണ വിദ്യഭ്യാസ ബോര്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി പാങ്ങോടു ഖമറുദ്ദീന്‍ മൗലവി , ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സക്കീര്‍ ഹാജി ഈരാറ്റുപേട്ട , ചവറ മേഖലാ സംയുക്തവേദി പ്രസിഡന്റ് തേവലക്കര മുഹമ്മദു കുഞ്ഞു ഗനീമി, സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി ഹാജി ശാസ്താംകോട്ട ,ഒമാന്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഫസ്ലുദ്ദീന്‍ മന്നാനി , കെ എം വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ശംസുദ്ദീന്‍ മന്നാനി , സ്റ്റുഡന്‍സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, സഫീര്‍ഖാന്‍ മന്നാനി, കരുനാഗപ്പള്ളി താലൂക്ക് ജനറല്‍ സെക്രട്ടറി ഷാഹിദ്, ഹാദി അല്‍ ഖാസിമി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഡി കെ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുനീര്‍ഷാ തണ്ടാശ്ശേരി നന്ദി പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026