l o a d i n g

കായികം

ഗോകുലം കേരള എഫ്സിയുടെ മുഖ്യ പരിശീലകനായി ജോസ് ഹെവിയ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 6, 2025

കോഴിക്കോട്: വരാനിരിക്കുന്ന 2025-26 സീസണിന് മുന്നോടിയായി സീനിയര്‍ പുരുഷ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ജോസ് ഹെവിയയെ നിയമിച്ച് ഗോകുലം കേരള എഫ്സി. സ്പെയിനുകാരനായ ജോസ് ഹെവിയ, ഇന്ത്യന്‍ ഫുട്ബോളില്‍ ധാരാളം അനുഭവസമ്പത്തുള്ള കോച്ചാണ്. മലബാറിയന്‍സിന്റെ ആക്രമണ ഫുട്‌ബോളിനോട് പൂര്‍ണ്ണമായും യോജിക്കുന്ന കളിമികവാണ് ജോസ് ഹെവിയയുടെയും മുഖ മുദ്ര.

യുവേഫ പ്രോ ലൈസന്‍സ് ഉടമയായ ഹെവിയ, മുന്‍ ഐ ലീഗ് സീസണില്‍ ഷില്ലോങ് ലജോങ് എഫ്സിയുയുടെ കോച്ച് ആയിരുന്നു. അദ്ദേഹത്തിനു കീഴില്‍ , ഷില്ലോങ് ലജോങ് 202425 ഐ-ലീഗ് സീസണിലെ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോറിംഗ് നടത്തിയ ടീമായിമാറി. മിനര്‍വ പഞ്ചാബ് എഫ്സി, പൂനെ സിറ്റി എഫ്സി, എഡി ഗിഗാന്റെ എന്നിങ്ങനെയാണ് മറ്റു മുന്‍ ക്ലബ്ബുകള്‍.

'ജോസ് ഹെവിയയുടെ ആക്രമണ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഫുട്‌ബോള്‍ ശൈലിയുമായി പൂര്‍ണ്ണമായും യോജിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഞങ്ങള്‍ രസകരമായ ഫുട്‌ബോള്‍ സൃഷ്ടിക്കുക മാത്രമല്ല, ഐ-ലീഗ് ട്രോഫി ഉയര്‍ത്തുകയും ഐഎസ്എല്ലിലേക്ക് യോഗ്യത നേടുകയും ചെയ്യുക എന്നുകൂടെയാണ് ആത്യന്തിക ലക്ഷ്യം' എന്ന് ഗോകുലം കേരള എഫ്സി പ്രസിഡന്റ് വി.സി. പ്രവീണ്‍ പറഞ്ഞു.

'ഗോകുലം കേരള എഫ്സിയുടെ ഭാഗമാകാന്‍ എനിക്ക് ശരിക്കും ആവേശമുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയ ഒരു ക്ലബ്ബണിത് ഒരുമിച്ച്, നമുക്ക് വലിയ കാര്യങ്ങള്‍ നേടാനും സാധിക്കും, ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിടാനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'. എന്ന് ഹെഡ് കോച്ച് ജോസ് ഹെവിയ.

2020-21, 2021-22 സീസണുകളില്‍ തുടര്‍ച്ചയായി ഐ-ലീഗ് കിരീടങ്ങള്‍ നേടിയ ഗോകുലം കേരള എഫ്സിക്ക് ലീഗിന്റെ അവസാനം കഴിഞ്ഞ മൂന്ന് എഡിഷനിലും മൂന്നാം സ്ഥാനമാണ് നേടാനായത്, വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) എത്താനുമാണ് പുതിയ സീസണില്‍ ടീം ലക്ഷ്യമിടുന്നത്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026