l o a d i n g

കേരള

കന്നിപ്രസവത്തിലെ 4 ആണ്‍ കണ്‍മണികള്‍ ജൂണ്‍ 9 ന് ക്ലാസ് മുറികളിലേക്ക്

Thumbnail
By    
June 8, 2025

ചെര്‍പ്പുളശ്ശേരി : അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കന്നിപ്രസവത്തില്‍ ലഭിച്ച 4 ആണ്‍ കണ്‍മണികള്‍ ജൂണ്‍ 9 ന് ക്ലാസ് മുറികളിലേക്ക്. ചളവറ കുന്നത്ത് മുഹമ്മദ് മുസ്തഫയുടെ ഭാര്യ ദേശമംഗലം സ്വദേശിനി മുബീനക്കുമാണ് അവൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി 2021 ലെ ആദ്യ പ്രസവത്തില്‍ 4 ആണ്‍കുഞ്ഞുങ്ങളെ ഒരുമിച്ച് ലഭിച്ചത്. അയാന്‍ ആദം, അസാന്‍ ആദം, ഐസിന്‍ ആദം, അസ്വിന്‍ ആദം എന്നീപേരുകളും കുട്ടികള്‍ക്ക് നല്‍കി. ആദ്യമാസങ്ങളിലെ പരിശോധനയില്‍ തന്നെ നാലു കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു.

പിന്നീട് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുള്‍ വഹാബിന്റെ പരിചരണയിലായിരുന്നു. തുടര്‍ന്നുള്ള ചികിത്സയില്‍ 2021 ജനുവരി 16 നാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. 4 പേര്‍ക്കും ഒരുമിച്ച് ഒരു സ്‌കൂളില്‍ തന്നെ പ്രവേശനം നേടാനായതില്‍ ഏറെ സന്തോഷത്തിലാണ് മാതാ പിതാക്കളും കുടുംബവും.

ചളവറയിലെ ക്രസന്റ് പബ്ലിക്ക് സ്‌കൂളാണ് 4 പേര്‍ക്കും പ്രവേശനം നല്‍കിയിരിക്കുന്നത്. ജൂണ്‍ 9 നാണ് എല്‍ കെ ജി വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം നിശ്ചയിച്ചിരിക്കുന്നത്. പ്രവേശന ദിവസം ഇവരുടെ പ്രസവത്തിനും, തുടര്‍ന്നുള്ള ചികിത്സക്കും നേതൃത്വം നല്‍കിയിരുന്ന ഡോ. അബ്ദുള്‍ വഹാബും മറ്റുള്ളവരും സ്‌കൂളില്‍ എത്തുന്നുണ്ട്. 4 പേരില്‍ രണ്ട് പേര്‍ക്ക് എല്‍ കെ ജി മുതല്‍ ഏഴാം ക്ലാസ്സ് വരെ പഠനം സൗജന്യമായിരിക്കും.

-ഹംസ ചളവറ

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026