l o a d i n g

കേരള

കേരള തീരം വീണ്ടും ആശങ്കയില്‍, കോഴിക്കോടിനു സമീപം ചരക്കു കപ്പലിന് തീപ്പിടിച്ചു, 50ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 9, 2025

കോഴിക്കോട്: കേരള തീരത്തെ വീണ്ടും ആശങ്കയിലാക്കി വീണ്ടും കപ്പലപകടം. കോഴിക്കോട് തീരത്തിനടുത്ത് ചരക്കുകപ്പലിനു തീപിടിച്ചതാണ് പുതിയ സംഭവം. 50 കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായാണ് വിവരം. കൊളംബോയില്‍നിന്നു മുംബൈയിലേക്ക് പോയ വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കല്‍ മൈല്‍ (129 കി.മീ) അകലെ വച്ച് തീപിടിച്ചത്. 22 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഇവരില്‍ പലര്‍ക്കും പൊള്ളലേറ്റതായാണ് സൂചന. ഇതില്‍ 18 പേര്‍ കടലില്‍ ചാടിയതായും പറയുന്നു. ഇവര്‍ രക്ഷാബോട്ടുകളില്‍ ഉണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താന്‍ തീരദേശ സേന സംഭവസ്ഥലത്തേക്കുകുതിച്ചിട്ടുണ്ട.

ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് സമീപത്തായാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 650ല്‍ അധികം കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നതായാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും സംഘങ്ങള്‍ കൊച്ചിയില്‍ നിന്നുമാണ് സംഭവ സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുള്ളത്. മദര്‍ഷിപ്പുകളില്‍ വരുന്ന കണ്ടെയ്നറുകള്‍ വിവിധ തുറമുഖങ്ങളില്‍ എത്തിക്കുന്ന ഫീഡര്‍ ഷിപ്പാണ് അപകടത്തില്‍പ്പെട്ടതതെന്നാണ് വിവരം. കഴിഞ്ഞ മാസം കൊല്ലം തീരത്തിനടുത്ത് ചരക്കു കപ്പല്‍ മുങ്ങിയ ആശങ്ക വിട്ടൊഴിയുന്നതിനു മുന്‍പാണ് വീണ്ടും തീരദേശത്തെ ആശങ്കയിലാക്കിയിട്ടുള്ളത്. രണ്ടു കപ്പലുകളിലും അപകകടകരമായ സാധനങ്ങളുണ്ടെന്നാണ് സംശയിക്കുന്നത്. നേരത്തെ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് ഇതുവരെ തെക്കന്‍ തീരദേശമായിരുന്നു ആശങ്കയിലെങ്കില്‍ ഇപ്പോള്‍ വടക്കന്‍ തീരപ്രദേശത്തുകാരും ആശങ്കയിലായിരിക്കുകയാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026