l o a d i n g

കേരള

തിരൂരിലെ കാരണവര്‍ അഡ്വക്കേറ്റ് വി എം കെ അഹമ്മദ് നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 10, 2025

തിരൂര്‍: തിരൂരിലെ കാരണവരും മുതിര്‍ന്ന അഭിഭാഷകനും പൗരപ്രമുഖനുമായ അഡ്വ. വി എംകെ അഹമ്മദ് സാഹിബ് (101) നിര്യാതനായി. തിരൂരിന്റെ മത സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ബാര്‍ അസോസിയേഷന്‍, എം.ഇ.എസ്, എം.എസ്. എസ്., ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്ബ്, തുടങ്ങിയ ഒട്ടനവധി സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

താഴെപ്പാലംപള്ളി, ടൗണ്‍ പള്ളി, റെയില്‍വേ സ്റ്റേഷന്‍ പള്ളികളില്‍ അദ്ദേഹം പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ജംഇയ്യത്തുല്‍ തര്‍ബിയ്യത്തില്‍ ഇസ്ലാമിയയുടെ പ്രസിഡണ്ടാണ്. വാര്‍ധക്യസഹജമായ പ്രയാസങ്ങള്‍ കാരണം കഴിഞ്ഞ എട്ട് വര്‍ഷമായി പ്രാക്ടീസ് നിര്‍ത്തിയിരിക്കുകയായിരുന്നു. തന്റെ മുക്കാല്‍ നൂറ്റാണ്ട് കാലത്തെ നിയമ പോരാട്ടങ്ങളുടെ ഓര്‍മ്മകളുമായി തിരൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുളള വീട്ടില്‍ ഭാര്യയോടും ഇളയ മകന്റെ കുടുംബത്തോടുമൊപ്പം വിശ്രമജീവിതം നയിച്ചുവരവേയാണ് തിരൂരിന്റെ കാരണവരുടെ വിടവാങ്ങല്‍.

ചേന്നമംഗലത്തെ അഞ്ചാം പരുത്തി തറവാട്ടിലെ ഖദീജയാണ് സഹധര്‍മ്മിണി. ഡോ. സഫിയ, ഹഫ്‌സാ, ഡോ. മുഹമ്മദ് സുബൈര്‍, അബ്ദുല്‍ ലത്തീഫ് (റിട്ടയേര്‍ഡ് കെ എസ് ഇ ബി എഞ്ചിനിയര്‍), മുഹമ്മദ് ഹാരിസ് (ബിസിനസ്) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഡോക്ടര്‍ കെ അബ്ദുള്‍ നാസര്‍, സലാഹുദ്ദീന്‍ ഫെഡറല്‍ ബാങ്ക്, ഡോക്ടര്‍ ഫെമിന, സജില, സാജിത

മയ്യത്ത് നമസ്‌കാരം നാളെ ബുധനാഴ്ച രാവിലെ 12 മണിക്ക് കോരങ്ങത്ത് ജുമാ മസ്ജിദില്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026