l o a d i n g

കേരള

പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 20, 2025

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. അക്ഷയ്‌ക്കൊപ്പം വിനോദ്, അമല്‍നാഥ് എന്നീ രണ്ട് സുഹൃത്തുക്കള്‍കൂടി ഉണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും രക്ഷപ്പെട്ടതായാണ് വിവരം. നെടുമങ്ങാട് പനയമുട്ടത്ത് രാത്രി 12 മണിയോടെയായിരുന്നു അപകടം. മരം ഒടിഞ്ഞ് വീണതോടെ വൈദ്യുതി ലൈന്‍ പൊട്ടുകയായിരുന്നു. കാറ്ററിങ് ജോലിക്കു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു യുവാക്കള്‍ അപകടത്തില്‍പെട്ടത്. പൊട്ടിവീണ വൈദ്യുതി ലൈനിലേക്ക് അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് കയറിയപ്പോഴായിരുന്നു അപകടം. യുവാവിന്റെ മൃതദേഹം നെടുമങ്ങാട് ആശുപത്രിയിലേക്കു മാറ്റി. ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച അക്ഷയ്.

ബൈക്കില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. അപകടം നടന്നതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് നാട്ടുകാരെ വിളിച്ചുകൂട്ടി അക്ഷയിനെ ആശുപത്രിയിലേക്ക് മാറ്റിയത്. വളരെ പഴക്കം ചെന്ന വൈദ്യുത പോസ്റ്റായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടം നടക്കുമ്പോള്‍ പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. അന്നേരമാകാം മരം ഒടിഞ്ഞ വൈദ്യുതി കമ്പി പൊട്ടിയതെന്ന് സംശയിക്കുന്നു.

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ വിവാദത്തിനിടെയാണ് വീണ്ടും വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് രണം. മിഥുന്റെ സംസ്‌കാരം കഴിഞ്ഞ ദിവസം വിളന്തറിയിലെ വീട്ടുവളപ്പില്‍ നടന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026