l o a d i n g

കേരള

വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി തൃശൂരില്‍, ഇത്രയും സഹായിച്ചതിന് നന്ദിയെന്നു മാത്രം പ്രതികരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 13, 2025

തൃശൂര്‍: കള്ളവോട്ട് അടക്കമുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനും വോട്ടര്‍പട്ടിക വിവാദത്തിനും ശേഷം ആദ്യമായാണ് സുരേഷ്‌ഗോപി തൃശൂരിലെത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപി വന്ദേഭാരത് ട്രെയിനിലാണ് തൃശൂരിലെത്തിയത്. ഇന്നലെ സിപിഎംബിജെപി സംഘര്‍ഷത്തില്‍ പരുക്കേറ്റ പ്രവര്‍ത്തകരെ അദ്ദേഹം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, ഇത്രത്തോളം സഹായിച്ചതിനു നന്ദിയെന്ന് മാത്രമാണ് സുരേഷ്‌ഗോപി പ്രതികരിച്ചത്.

പിന്നീട് പാര്‍ട്ടി ഓഫിസിലേക്ക് പോകുന്ന അദ്ദേഹം തുടര്‍ന്ന്, സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് ബിജെപി നടത്തുന്ന മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് വ്യാജ സത്യവാങ്മൂലം നല്‍കി തൃശൂരിലേക്ക് വോട്ടുമാറ്റിയെന്ന പരാതിയില്‍ പൊലീസ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് തൃശൂരിനു പുറമേ കൊല്ലത്തും വോട്ടുണ്ടെന്ന രേഖകളും പുറത്തുവന്നു. വ്യാജ വോട്ടര്‍ പട്ടിക വിവാദത്തില്‍ സിപിഎം ബിജെപി ഓഫിസിലേക്കും പിന്നീട് ബിജെപി സിപിഎം ഓഫിസിലേക്കും ഇന്നലെ മാര്‍ച്ച് നടത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി.

ജനാധിപത്യ വോട്ടവകാശത്തെ സുരേഷ് ഗോപി അട്ടിമറിച്ചെന്നാരോപിച്ച് സുരേഷ് ഗോപിയുടെ ഓഫിസ് ബോര്‍ഡില്‍ സിപിഎം പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. തുടര്‍ന്നു സുരേഷ് ഗോപിയുടെ ഓഫിസ് സിപിഎം ആക്രമിച്ചെന്നാരോപിച്ച് രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതേതുടര്‍ന്നാണ് സിപിഎംബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശ്ശൂരില്‍ എത്തിയത്. തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് കനത്ത പോലീസ് സുരക്ഷയിലാണ് സുരേഷ് ഗോപിയെ പുറത്തെത്തിച്ചത്. ബി.ജെ.പി പ്രവര്‍ത്തകരുടെ വലിയ സംഘം സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026