l o a d i n g

കേരള

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദം രാജിവെച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 21, 2025

തിരുവനന്തപുരം- യുവ നടിക്ക് അശ്ലീല സന്ദേശമയക്കുകയും ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്‌തെന്ന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവെച്ചു. എഐസിസി നിര്‍ദേശപ്രകാരമല്ല രാജിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തന്നെ ന്യായീകരിക്കാന്‍ സമയം പാഴാക്കേണ്ടതില്ല എന്ന് കരുതിയാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ല. എല്ലാ ആരോപണങ്ങളും തള്ളുന്നു. ആരോപണകര്‍ത്താക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവര്‍ക്ക് തോന്നുന്നുവെങ്കില്‍ കോടതിയെ സമീപിക്കാമെന്നും രാഹുല്‍ അടൂരിലെ വീട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാഹുലിന് പകരം ആര് പുതിയ അധ്യക്ഷനാകണം എന്ന കാര്യം നേതൃത്വം ചര്‍ച്ച ചെയ്യുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്. ഷാഫി പറമ്പില്‍ എം.പിയും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തുന്നുണ്ട്. കെ.എം. അഭിജിത്തോ അബിന്‍ വര്‍ക്കിയോ ആ സ്ഥാനത്ത് എത്തിയേക്കും.

തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ ആയുധമായ യൂത്ത് ബ്രിഗേഡിലെ പ്രമുഖ നേതാവിന്റെ പതനം സി.പി.എമ്മിന് സന്തോഷം പകരുന്നുണ്ട്. പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടിയാണിതെന്ന് കോണ്‍ഗ്രസിലെ പ്രമുഖരും കരുതുന്നു. കുറേക്കാലമായി സി.പി.എമ്മിനും സര്‍ക്കാരിനും കണ്ണിലെ കരടായ രാഹുലിനെതിരായ നീക്കത്തില്‍ സി.പി.എമ്മിന്റെ ആസൂത്രണമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

എന്നാല്‍ ആരോപണങ്ങളില്‍ രാഹുലിനൊപ്പം അടിയുറച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസോ യൂത്ത് കോണ്‍ഗ്രസോ തയാറായിട്ടില്ല. നേരത്തെ മാധ്യമ പ്രവര്‍ത്തകയായ ലക്ഷ്മി പത്മയുമായി ബന്ധപ്പെടുത്തി രാഹുലിനെതിരെ സി.പി.എം സൈബര്‍ പട നടത്തിയ ആക്രമണം പൊളിഞ്ഞിരുന്നു. ലക്ഷ്മി തന്നെ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തുവന്നു. പിന്നീടാണ് മാധ്യമ പ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ് ആരോപണവുമായി രംഗത്തെത്തിയത്. ഹണി ഭാസ്‌കര്‍ എന്ന എഴുത്തുകാരിയും ആരോപണമുന്നയിച്ച് രംഗത്തെത്തി.

പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നുമാണ് നടി റിനി ആന്‍ ജോര്‍ജിന്റെ പരാതി. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്. പ്രവാസി എഴുത്തുകാരിയും രാഹുലിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026