l o a d i n g

കേരള

പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ പ്രശ്‌നം പരിഹരിക്കും - മുഖ്യമന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 19, 2025

കൊച്ചി: പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ സംബന്ധിച്ച മുഴുവന്‍ പ്രശ്‌നങ്ങളും പരിശോധിച്ച് പരിഹാര നടപടി കൈകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രൊഫ. കെ.വി തോമസ് മാഷിനെ അറിയിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി നല്‍കിയ നിവേദനം തോമസ് മാഷില്‍ നിന്ന് സ്വീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഈ ഉറപ്പ് നല്‍കിയത്.

സര്‍ക്കാര്‍ വിഹിതവും പത്രപ്രവര്‍ത്തക അംശാദായവും പത്രമുടമയുടെ സംഭാവനയും ചേര്‍ന്നുള്ള നിധിയില്‍ നിന്ന് പെന്‍ഷന്‍ നല്‍കാനാണ് നിലവിലുള്ള ഉത്തരവ്.
എന്നാല്‍ പത്ര ഉടമകള്‍ വിഹിതം നല്‍കാന്‍ തയാറാവാത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ രൂപവത്ക്കരണ കമ്മറ്റിയുടെ 1993ലെ നിര്‍ദേശപ്രകാരം പരിഷ്‌ക്കരിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പി.ആര്‍.ഡി മുഖേന നല്‍കുന്ന പരസ്യങ്ങളുടെ ബില്ലില്‍ നിന്ന് 15 ശതമാനം ഡിസ്‌കൗണ്ട് സര്‍ക്കാര്‍ ഈടാക്കി വരികയാണ്. ഈ തുക പെന്‍ഷന്‍ വിതരണത്തിന് വിനിയോഗിക്കണമെന്നും 20,000 രൂപയാക്കി പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

ഇതോടൊപ്പം പെന്‍ഷന്‍ കുടിശിക നല്‍കുക, പകുതി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ നല്‍കുക, ആശ്രിതര്‍ക്ക് പകുതി പെന്‍ഷന്‍ നല്‍കുക, അവശ പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ധന എന്നീ കാര്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്. 23ന് കണ്ണൂരില്‍ നടക്കുന്ന സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടാവുമെന്ന് കരുതുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026