l o a d i n g

കേരള

ജനാധിപത്യത്തെപ്പറ്റി പത്രങ്ങള്‍ എന്താണ് നമ്മെ പഠിപ്പിക്കുന്നത് -ആര്‍. രാജഗോപാല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

കണ്ണൂര്‍: പുതിയ കാലത്ത് വാര്‍ത്ത മാധ്യമങ്ങള്‍ എന്താണ് സമൂഹത്തെ പഠിപ്പിക്കുന്നതെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍. രാജഗോപാല്‍. നേര് നേരായി അറിയിക്കാന്‍ ഇന്ന് പത്രങ്ങള്‍ക്ക് കഴിയുന്നുണ്ടോ, അത് എന്തിന്റെ ലക്ഷണമാണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരു സമൂഹ നിര്‍മിതി നിര്‍മിച്ചെടുക്കുന്നത് ഏത് സാഹചര്യത്തിലാണെന്നും അദ്ദേഹം ചോദിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടന്ന 'ജനാധിപത്യം :പ്രതീക്ഷയും ആശങ്കയും '' എന്ന സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍ ആഹാരം കഴിക്കുന്നതിന്റെ പേരില്‍ വീട് കയറി ആക്രമിക്കുന്നതിനെ എല്ലാ ടൂളും ഉപയോഗിച്ച് അവതരിപ്പിക്കുവാന്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല.
ജനാധിപത്യത്തെ ഫാസിസം കീഴടക്കിയെന്നതിന്റെ ലക്ഷണമാണ് അത്. നിലവിലുള്ള ജനാധിപത്യ സംവിധാനത്തിന് മാധ്യമങ്ങളെ സംരക്ഷിക്കുവാന്‍ കഴിയുന്നില്ല,
ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് മാധ്യമങ്ങള്‍ ജനാധിപത്യത്തെയല്ല, ജനാധിപത്യമുള്ളിടത്തേ മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂവെന്നതാണ്, ഇന്ന് രാജ്യം നേരിടുന്ന ഭീഷണി ഇത് തന്നെയാണ്.

ജനാധിപത്യത്തിന്റെ ഗ്രാഫ് ഇന്ത്യയില്‍ കുത്തനെ താഴുകയാണ്. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഗ്രാഫും അതോടൊപ്പം താഴുന്നു.ഇന്നലെ അവര്‍ ചെയ്തത് ഇന്ന് ഇവര്‍ തുടരുകയാണ്, പക്ഷെ നാം ഇപ്പോഴും ഹിറ്റ്‌ലര്‍, മുസ്സോളിനി എന്ന് മാത്രം പറഞ്ഞുവരുന്നു. 2014ന് ശേഷം രാജ്യത്ത് ഒരു ഇമ്പാക്ട് ഉണ്ടാക്കിയ വാര്‍ത്ത എഴുതപ്പെട്ടിട്ടില്ല. ഇത് കാണിക്കുന്നത് ജനാധിപത്യത്തിന്റെ അപചയമാണ്. മാധ്യമങ്ങള്‍ക്ക് ഒരു തിരുത്തല്‍ നിലപാട് ഇല്ല. വായനക്കാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നുമില്ല.

ചടങ്ങില്‍ നികേഷ് കുമാര്‍, എന്‍. മാധവന്‍കുട്ടി, ജ്യോതിര്‍ഘോഷ്, സംഘടക സമിതി ചെയര്‍മാന്‍ കെ.വി സുമേഷ് എംഎല്‍എ, വൈസ് ചെയര്‍മാന്‍ ടി.പി നാരായണന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ്. ആര്‍ ശക്തിധരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. ആര്‍ രാജ്മോഹന്‍ സ്വാഗതവും ഇ. എം രഞ്ജിത്ത് ബാബു നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026