l o a d i n g

കേരള

പ്രാര്‍ഥനകള്‍ കവചം പോലെ പൊതിഞ്ഞു, സ്‌നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് ഡോ.എം.കെ മുനീര്‍ ആശുപത്രി വിട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2025

കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ.മുനീര്‍ ആശുപത്രി വിട്ടു. എം.കെ.മുനീര്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. തന്റെ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും, ഓരോരുത്തരുടെയും പ്രാര്‍ഥനകള്‍ ഒരു കവചം പോലെ തന്നെ പൊതിഞ്ഞു നിന്നുവെന്ന് മുനീര്‍ പറയുന്നു. ആശുപത്രിയുടെ വാതിലുകള്‍ കടന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍, നിങ്ങള്‍ ചൊരിഞ്ഞ സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ലെന്ന് മുനീര്‍ പറഞ്ഞു.

എം.കെ.മുനീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സര്‍വ്വശക്തനായ നാഥനു സ്തുതി.

പ്രിയപ്പെട്ടവരെ,

നിങ്ങള്‍ ചൊരിഞ്ഞ സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല. ജീവിതം ഒരു പ്രയാണമാണ്. ചിലപ്പോഴത് തീര്‍ത്തും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് നമ്മെ നയിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്റെ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും, നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ഥനകള്‍ ഒരു കവചം പോലെ എന്നെ പൊതിഞ്ഞു നിന്നു. ആശുപത്രിയുടെ വാതിലുകള്‍ കടന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഒരു ജനത എന്നോട് കാണിച്ച സ്‌നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിര്‍വചനീയമായ കടപ്പാട് അറിയിക്കുന്നു.

ഈ അത്യാസന്ന ഘട്ടത്തില്‍ എന്റെ ജീവന്‍ രക്ഷിക്കാന്‍ രാവും പകലും പോലെ പ്രവര്‍ത്തിച്ച മെയ്ത്ര ആശുപത്രിയിലെ ഡിപ്പാര്‍ട്ട്മെന്റ് എച്ച്.ഓ.ഡിമാര്‍, അനുബന്ധ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശുപത്രി മാനേജ്മെന്റ്, ജിഡിഎ സ്റ്റാഫുകള്‍, ആരോഗ്യ മേഖലയിലെ മറ്റു പ്രിയപ്പെട്ടവര്‍ ഇവരെ ഞാന്‍ ഈ അവസരത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നു.

അതുപോലെ, എന്റെ രോഗവിവരം അറിഞ്ഞ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രാര്‍ഥനകള്‍ കൊണ്ടും സ്‌നേഹം കൊണ്ടും എന്നെ പുതച്ചു മൂടിയ പ്രിയപ്പെട്ടവര്‍, സഹപ്രവര്‍ത്തകര്‍, പണ്ഡിതന്മാര്‍, ഗുരുതുല്യരായ രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍, എല്ലാ മതസംഘടനകള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ത്യക്ക് അകത്തും പുറത്തും നടന്ന ശക്തമായ പ്രാര്‍ത്ഥനകളാണ് യഥാര്‍ഥത്തില്‍ എനിക്കു പുതുജീവന്‍ നല്‍കി, മറ്റൊരു ജന്മം പോലെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിച്ചു. അതിജീവനത്തിന്റെ പാതയില്‍ വെല്ലുവിളികള്‍ അവസാനിക്കുന്നില്ല. തുടര്‍ന്നും നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെ ഉള്‍പ്പെടുത്തണം.

സ്‌നേഹത്തോടെ,
ഡോ.എം.കെ. മുനീര്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026