l o a d i n g

കേരള

മകനെ സഹോദരിയെ ഏല്‍പ്പിച്ച് ശേഷം കാസര്‍കോട് അധ്യാപികയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 7, 2025

കാസര്‍കോട്: മഞ്ചേശ്വരം കടമ്പാറില്‍ അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പെയിന്റിങ് തൊഴിലാളിയായ അജിത്ത് (35), വൊര്‍ക്കാടി ബേക്കറി ജങ്ഷനിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ശ്വേത (27) എന്നിവരാണ് മരിച്ചത്.

ഇരുവരെയും ഇന്നലെ വൈകുന്നേരത്തോടെയാണ് വീടിന്റെ മുറ്റത്ത് തളര്‍ന്നുവീണ നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവരെ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ദേര്‍ളക്കട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് കരുതുന്നത്. ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും അജിത്തും തങ്ങളുടെ മൂന്ന് വയസ്സുള്ള മകനെ കൂട്ടി ബന്തിയോട്ടുള്ള ശ്വേതയുടെ സഹോദരിയുടെ വീട്ടിലെത്തി. 'ഒരിടം വരെ പോകാനുണ്ട്, കുട്ടിയെ നോക്കണം' എന്ന് സഹോദരിയോട് പറഞ്ഞ് ഇരുവരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് പോലീസ് നിഗമനം.

വൈകുന്നേരത്തോടെ വീടിന്റെ മുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ ദമ്പതികളെ അയല്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും മരിച്ചത്. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് വയസ്സുള്ള മകനെ സഹോദരിയുടെ സംരക്ഷണയിലേക്ക് മാറ്റി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026