l o a d i n g

കേരള

ആര്‍എസ്എസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി, ആരോപിതരായവര്‍ക്കെതിരെ നടപടി വേണം -ഡി.വൈ.എഫ്.ഐ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 12, 2025

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റിട്ട കോട്ടയം പൊന്‍കുന്നം സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. പൊന്‍കുന്നം വഞ്ചിമല ചാമക്കാലായില്‍ അനന്തു അജി (24) ആണ് മരിച്ചത്. മരണം സംഭവിച്ച ശേഷം പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചത്.

അനന്തുവിന്റെ 15 പേജുകളുള്ള കുറിപ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കുമെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തനിക്ക് നാല് വയസ്സു മുതല്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വന്നതായും, ഈ ദുരനുഭവങ്ങള്‍ നേരിട്ടത് ആര്‍എസ്എസ് ക്യാമ്പുകളില്‍ നിന്നാണെന്നും കുറിപ്പില്‍ പറയുന്നു.

ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിന് അടിമയായെന്നും, അമ്മയെയും സഹോദരിയെയും ഓര്‍ത്താണ് ഇത്രയും കാലം ജീവനൊടുക്കാതിരുന്നതെന്നും അനന്തു കുറിച്ചു. സംഘടനയില്‍ നിന്നും പുറത്തുവന്നതുകൊണ്ടാണ് ഈ കാര്യങ്ങള്‍ തുറന്നുപറയാന്‍ സാധിച്ചതെന്നും, സംഘടനയില്‍ ഇരകള്‍ വേറെയുമുണ്ടെന്നും യുവാവ് പറയുന്നു.

ആര്‍എസ്എസിലേക്ക് തന്നെ എത്തിച്ചത് പിതാവായിരുന്നെന്നും, മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സ്‌നേഹം നല്‍കി വളര്‍ത്തണമെന്നും അവരെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മറ്റൊരു പോസ്റ്റ് കൂടി വൈകാതെ പ്രത്യക്ഷപ്പെടുമെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.

ആര്‍എസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്യണം: ഡിവൈഎഫ്‌ഐ
അനന്തുവിന്റെ മരണത്തില്‍ കുറ്റക്കാരായ ആര്‍എസ്എസ് നേതാക്കളെയും പ്രവര്‍ത്തകരെയും ഉടന്‍ പിടികൂടണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആവശ്യപ്പെട്ടു.

അനന്തുവിന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്ന 'എന്‍.എം' എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ വാഴൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഗൗതം ബാലചന്ദ്രന്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊന്‍കുന്നത്ത് പ്രതിഷേധ പ്രകടനവും നടത്തി.

അതേസമയം, യുവാവിന്റെ ബന്ധുക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സ്വന്തമായി ബിസിനസ് നടത്തുകയായിരുന്ന അനന്തു കഴിഞ്ഞ ദിവസമാണ് കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയത്. മൃതദേഹം സംസ്‌കരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026