l o a d i n g

കേരള

ശിരോവസ്ത്ര നിരോധന നിലപാടില്‍ സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റിന് ഹൈക്കോടതിയില്‍ തിരിച്ചടി, വിവാദം ഇതാദ്യമെന്ന് കുട്ടിയുടെ പിതാവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 17, 2025

കൊച്ചി: ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്ന പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യം ഹൈക്കോടതി തള്ളി. ശിരോവസ്ത്രം ധരിച്ചതിന് സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പുറത്താക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്‌കൂളിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നും സ്‌കൂള്‍ നിഷ്‌കര്‍ഷിക്കുന്ന യൂനിഫോമിന്റെ രീതിയിലെ ശിരോവസ്ത്രം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ വരാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിലെ ആവശ്യം നിലനില്‍ക്കുന്നതാണെന്നും റിപ്പോര്‍ട്ട് സ്റ്റേ ചെയ്യാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

തന്റെ നാല് പെണ്‍മക്കളും പഠിച്ചത് ക്രിസ്ത്യന്‍ മാനേജ്‌മെന്റ സ്‌കൂളിലാണെന്നും അവരൊക്കെയും തലമറച്ചാണ് സ്‌കൂളില്‍ പോയിരുന്നതെന്നും ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ പഠനം നിര്‍ത്തേണ്ടി വന്ന കുട്ടിയുടെ പിതാവ് പി.എം. അനസ് പറഞ്ഞു. കനോഷ്യന്‍ ഡോട്ടേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ട് കൊച്ചി ഫാത്തിമ ഗേള്‍സ് ഹൈസ്‌കൂളിലാണ് മൂത്ത മൂന്ന് മക്കളും പഠിച്ചിരുന്നത്. അവര്‍ക്ക് ആര്‍ക്കും അവിടെ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ല. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് നാലാമത്തെ മകളെ ഈ വര്‍ഷം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ എട്ടാംക്ലാസില്‍ ചേര്‍ത്തത്. അഡ്മിഷനായി സ്‌കൂളില്‍ പോകുമ്പോള്‍ ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്നുള്‍പ്പെടെയുള്ള ഒരു കാര്യവും പറഞ്ഞിരുന്നില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഒരിക്കലും അവിടെ അഡ്മിഷനെടുക്കുമായിരുന്നില്ലെന്ന് അനസ് പറഞ്ഞു.

വീട്ടില്‍നിന്ന് തലമറച്ച് പോകുന്ന കുട്ടി സ്‌കൂളിലെത്തിയാല്‍ തട്ടം അഴിച്ച് ബാഗില്‍ വെക്കുകയായിരുന്നു പതിവ്. പലതവണ ഇക്കാര്യം ടീച്ചര്‍മാരുമായി സംസാരിച്ചെങ്കിലും അവര്‍ വിട്ടുവീഴ്ച ചെയ്തില്ല. കഴിഞ്ഞ ദിവസം സ്‌കൂളില്‍ പരിപാടിയായതിനാല്‍ കുട്ടി തലമറച്ചു. ഇതാണ് ഇപ്പോള്‍ പ്രശ്‌നത്തിനിടയാക്കിയത്.
കുട്ടിയെ പുറത്തുനിര്‍ത്തിയിട്ടില്ലെന്ന സ്‌കൂള്‍ അധികൃതരുടെ വാദം തെറ്റാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമല്ലോ, അവളെ പഠിക്കുന്ന ക്ലാസില്‍നിന്ന് പുറത്താക്കിയിരുന്നു, വെള്ളിയാഴ്ച വിളിക്കാന്‍ പോകുമ്പോള്‍ മകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വെയിലത്തു നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026