l o a d i n g

കേരള

നിരാശ്രയര്‍ക്ക് തണലായി ശ്രീമൂലനഗരത്ത് 'മലബാര്‍ ഗ്രാന്റ്മ ഹോം നെടുമ്പാശ്ശേരി' പ്രവര്‍ത്തനം ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 20, 2025

കൊച്ചി: ആരോരുമില്ലാത്തവര്‍ക്ക് അഭയവും പരിചരണവും നല്‍കുന്ന 'മലബാര്‍ ഗ്രാന്റ്മ ഹോം നെടുമ്പാശ്ശേരി' ശ്രീമൂലനഗരം കാക്കനാട്ട് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തണല്‍ ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ് മലബാര്‍ ഗോള്‍ഡിന്റെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ ഈ സാമൂഹിക പദ്ധതി, നൂറുകണക്കിനു പേരുടെ സാന്നിധ്യത്തില്‍ തണല്‍ ഗ്രൗണ്ടില്‍ നടന്ന വര്‍ണാഭ ചടങ്ങില്‍ വ്യവസായ നിയമ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

തന്റെ മതം മാത്രം മതിയെന്ന ചിന്തയിലേക്ക് മനുഷ്യര്‍ ചുരുങ്ങി ചുരുങ്ങി വരുന്ന ഈ കാലഘട്ടത്തില്‍ മാനവികതയാണ് പ്രധാനമെന്ന സന്ദേശമാണ് ഗ്രാന്റ്മ ഹോം പോലുള്ള സ്ഥാപനങ്ങള്‍ നല്‍കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പി. രജീവ് പറഞ്ഞു. വലിപ്പ ചെറുപ്പമില്ലാതെ എല്ലാ കിടപ്പു രോഗികള്‍ക്കും പാലിയേറ്റീവ് സംവിധാനം എന്നതാണ് സര്‍ക്കാര്‍ നയം. ലോകത്ത് ആദ്യമായി പാലീയേറ്റീവിനെ നെറ്റ് വര്‍ക് സംവിധാനത്തിലൂടെ ഏകോപിപ്പിക്കുകയും എഐ ടൂള്‍ ഉപയോഗിച്ച് രോഗ വിവരങ്ങള്‍ വിലയിരുത്താനുള്ള സംവിധാനം ഒരുക്കുകയും ചെയ്ത സര്‍ക്കാരാണ് കേരളത്തിലേത്. യുവജനങ്ങള്‍ കേരളം വിടുന്നുവെന്നും സംസ്ഥാനം വൃദ്ധന്‍മാരുടെ കേന്ദ്രമായി മാറുന്നുവെന്നുമുള്ള പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും കഴിഞ്ഞ ഏഴു മാസത്തിനിടെ 40,000 പ്രൊഫഷണലുകളാണ് കേരളത്തിലേക്കു മടങ്ങി വന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓരോ സ്ഥാപനങ്ങളും ലാഭത്തിന്റെ രണ്ടു ശതമാനം സാമൂഹിക സേവനം ലക്ഷ്യമിട്ടുള്ള സിഎസ്ആര്‍ ഫണ്ടായി നീക്കിവക്കണമെന്ന സര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് 1999 മുതല്‍ അഞ്ചു ശതമാനം ഫണ്ട് ഈയിനത്തിലേക്ക് നീക്കിവെച്ച സ്ഥാപനമാണ് മലബാര്‍ ഗോള്‍ഡെന്നും 350 കോടി രൂപ ഇതുവരെ ഈയിനത്തില്‍ ചെലവഴിച്ചിട്ടുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. നടപ്പു വര്‍ഷം 175 കോടി രൂപയാണ് ഈയിനത്തില്‍ വകയിരുത്തിയിട്ടുള്ളത്. വിശപ്പു രഹിത ലോകം എന്ന ലക്ഷ്യവുമായി 70,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നത് ഈ വര്‍ഷം ഒരു ലക്ഷമാക്കി ഉയര്‍ത്താനും മൈക്രോ ലേണിംഗ് കേന്ദ്രങ്ങളുടെ എണ്ണം 1500 ആക്കി വര്‍ധിപ്പിക്കാനും പരിപാടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ചെയര്‍മാന്‍ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. അഡ്വ. ഹാരിസ് ബീരാന്‍ എംപി, ശ്രീനിജന്‍ എം.എല്‍.എ, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ പി.ഐ. സമദ് സ്വാഗതവും സ്വാഗത സംഘം ചെയര്‍മാന്‍ ടി.എസ് അമീര്‍ നന്ദിയും പറഞ്ഞു.

റിട്ട. ജസ്റ്റിസ് സി.കെ. അബ്ദുല്‍റഹീം, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ ജോമി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷബീര്‍, വാര്‍ഡ് കമ്മിറ്റി അംഗം സുകുമാരന്‍, മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ നിഷാദ്, മീരാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, നൂര്‍ മുഹമ്മദ് സേഠ് കൊച്ചി, ഒബറോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ മുഹമ്മദ്, പീസ് വാലി ചെയര്‍മാന്‍ പി.എം. അബൂബക്കര്‍, ഉസ്താദ് അലിയാര്‍ ഖാസിമി, ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍ ലത്തീഫ് കാസിം, പവിഴം ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി ജോര്‍ജ്, റോയല്‍ റഫീഖ് ചൊക്ലി, സലീം ചെറുകാട് ചന്തിരൂര്‍, കെ.എസ് ഷാജഹാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മലബാര്‍ ഗോള്‍ഡിന്റെ നിര്‍ധനര്‍ക്കുള്ള ഭവന നിര്‍മാണ സഹായം ചടങ്ങില്‍ വിശിഷ്്ടാതിഥികള്‍ വിതരണം ചെയ്തു.

അനാഥര്‍, ശാരീരിക-മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍, തെരുവില്‍ ഒറ്റപ്പെട്ടവര്‍ എന്നിവര്‍ക്കായുള്ള സമഗ്ര സാന്ത്വന സമുച്ചയമാണ് ഗ്രാന്റ്മ ഹോം.
തണല്‍, മലബാര്‍ ഗോള്‍ഡ് സഹകരണത്തിനു പുറമെ നിരവധി അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് രണ്ടര ഏക്കര്‍ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ഹോം നിര്‍മ്മിച്ചത്. 21,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍, കിടപ്പ് രോഗികള്‍ ഉള്‍പ്പെടെ 130-ഓളം പേര്‍ക്കാണ് ഇടം ലഭിക്കുക. ഇതില്‍ 42 പേര്‍ക്ക് പ്രവേശനം നല്‍കി കഴിഞ്ഞു. ഇതില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുണ്ട്. വരും ദിവസങ്ങളിലും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് അര്‍ഹരായവര്‍ക്ക് പ്രവേശനം അനുവദിക്കും. ഇവര്‍ക്ക് 24 മണിക്കൂറും പരിചയസമ്പന്നരായ ജീവനക്കാരുടെ സേവനം സൗജന്യമായി ഉറപ്പാക്കും. താമസം, ഭക്ഷണം, ശുശ്രൂഷ എന്നിവയെല്ലാം ഇവിടെ സൗജന്യമാണ്. ഗ്രാന്റ്മ ഹോം സമുച്ചയത്തില്‍ ഭാവിയില്‍ ന്യൂറോ റീഹാബിലിറ്റേഷന്‍, ഡയാലിസിസ് സെന്റര്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, കുട്ടികള്‍ക്കായുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയും ലക്ഷ്യമിടുന്നു.

Photo Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026