l o a d i n g

കേരള

എയര്‍ ഹോണുകള്‍ നശിപ്പിക്കാനെത്തിയ ജെ.സി.ബിക്കും എം.വി.ഡിയുടെ നോട്ടീസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2025

കൊച്ചി: സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയ എയര്‍ ഹോണുകള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച ജെ.സി.ബിക്കും എം.വി.ഡിയുടെ നോട്ടീസ്. ഹോണുകള്‍ നശിപ്പിക്കുന്നതിന് റോളര്‍ ഘടിപ്പിച്ചിരുന്ന ജെ.സി.ബിക്ക് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരാഴ്ചക്കുള്ള സര്‍ട്ടിഫിക്കറ്റ് എടുത്ത് ഹാജരാക്കണമെന്നാണ് ഉടമയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വലിയ വാഹനങ്ങളില്‍ നിയമവിരുദ്ധമായ ഘടിപ്പിച്ചിരുന്ന എയര്‍ ഹോണുകള്‍ ഏതാനും ദിവസങ്ങളായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഒരാഴ്ചയോളം നീണ്ട പരിശോധനക്കൊടുവില്‍ തിങ്കളാഴ്ചയാണ് ഇവ നശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. മന്ത്രിയുടെ നിര്‍ദ്ദേശിച്ചത് അനുസരിച്ച് റോഡ് റോളര്‍ കിട്ടാതെ വന്നതോടെ ജെ.സി.ബിയില്‍ റോളര്‍ ഘടിപ്പിച്ച ശേഷം ഹോണുകള്‍ നശിപ്പിക്കുകയായിരുന്നു. ഇതിനായി ഉപയോഗിച്ച ജെ.സി.ബിക്കാണ് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയത്.

ഒക്ടോബര്‍ 13 മുതല്‍ 19 വരെയായിരുന്നു മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് വാഹനങ്ങളിലെ എയര്‍ ഹോണ്‍ കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നടപടി പൂര്‍ത്തിയായതിന് പിന്നാലെയാണ് ഒക്ടോബര്‍ 20 തിങ്കളാഴ്ച പിടിച്ചെടുത്ത ഹോണുകള്‍ എല്ലാം നിരത്തിവെച്ച് ജെ.സി.ബി ഉപയോഗിച്ച് നശിപ്പിച്ചത്. എന്നാല്‍, സംസ്ഥാനത്ത് തുടര്‍ന്നും എയര്‍ ഹോണിനായുള്ള പരിശോധന തുടരുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം എറണാകുളം കമ്മട്ടിപ്പാടത്തെ ആളൊഴിഞ്ഞ റോഡില്‍ വെച്ചാണ് ജെ.സി.ബിയില്‍ ഘടിപ്പിച്ച റോളറിന്റെ സഹായത്തോടെ ഹോണുകള്‍ നശിപ്പിച്ചത്. പിടികൂടിയ എയര്‍ ഹോണ്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച്, റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍, റോഡ് റോളര്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ജെ.സി.ബിയെ ആശ്രയിച്ചത്. നശിപ്പിച്ച ഹോണുകളുടെ അവശിഷ്ടങ്ങള്‍ കുഴിച്ചിടാനുള്ള നടപടികളും എം.വി.ഡി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026