l o a d i n g

കേരള

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'കലുങ്കിസം'മെന്ന് തിരിച്ചടിച്ച് വി. ശിവന്‍കുട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2025

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. നല്ല വിദ്യാഭ്യാസമുള്ള ഒരാള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി വരട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതിന് മറുപടിയായി, ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പുരാനില്‍ നിന്ന് കേരളത്തിനില്ലെന്ന് വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഇടുക്കി വട്ടവട കോവിലൂരില്‍ സംഘടിപ്പിച്ച 'കലുങ്ക് സൗഹൃദ സദസ്സി'ല്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. 'നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോള്‍ ഉള്ളത്. അവരൊക്കെ തെറിച്ച് മാറട്ടെ' എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പിഎംഎവൈ പദ്ധതി വേണ്ടെന്ന് വെച്ച് ലൈഫ് മിഷനില്‍ വീട് കൊടുക്കുമെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

വോട്ട് വാങ്ങി ജയിച്ച് ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡില്‍ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണമെന്നും ഇത് വഞ്ചിക്കുന്നവര്‍ക്ക് മാതൃകയായിരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. വട്ടവട പഞ്ചായത്തിലെ 18 കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കലുങ്ക് സദസ്സിന് മുന്‍പ് സുരേഷ് ഗോപിയും സംഘവും മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു.

കേന്ദ്രമന്ത്രിയുടെ പരിഹാസങ്ങള്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മറുപടി നല്‍കിയത്. കലുങ്കിസമാണ് സുരേഷ് ഗോപിയുടെ പ്രത്യയശാസ്ത്രമെന്ന് അദ്ദേഹം പരിഹസിച്ചു. ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പുരാനില്‍ നിന്ന് കേരളത്തിനില്ല -വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് പ്രതികരിക്കവെയായിരുന്നു സുരേഷ് ഗോപി വിദ്യാഭ്യാസ മന്ത്രിയെ ലക്ഷ്യമിട്ട് വിമര്‍ശനം ഉന്നയിച്ചത്. നിരന്തരമായി തന്നെ വിമര്‍ശിക്കുന്നവരില്‍ നിന്ന് ഇത്തരം ആവശ്യങ്ങള്‍ക്ക് മറുപടി പ്രതീക്ഷിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026