l o a d i n g

കേരള

ശബരിമലയില്‍ നിന്ന് കാണാതായ സ്വര്‍ണം ബെല്ലാരിയില്‍ കണ്ടെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 25, 2025

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് കാണാതായ സ്വര്‍ണം കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമാണ് സ്വര്‍ണം കണ്ടെത്തിയത്. ശബരിമലയിലെ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കടത്തിയ സ്വര്‍ണമാണ് കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്ന് കണ്ടെത്തിയത്.

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ വ്യാപാരിയായ ഗോവര്‍ധന് കൈമാറിയ സ്വര്‍ണക്കട്ടികളാണ് ഗോവര്‍ധന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ നിന്ന് കണ്ടെത്തിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം നല്‍കിയെന്നാണ് ഗോവര്‍ധന്റെ മൊഴി. ഇത്രയും സ്വര്‍ണം കണ്ടെടുക്കാനായോ എന്നതില്‍ വ്യക്തതയില്ല.

സ്വര്‍ണം റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. സ്വര്‍ണം വീണ്ടെടുത്ത സാഹചര്യത്തില്‍ ഗോവര്‍ധനെ കേസില്‍ സാക്ഷിയാക്കാനാണ് എസ്‌ഐടിയുടെ (പ്രത്യേക അന്വേഷണ സംഘം) നീക്കം. തൊണ്ടിമുതല്‍ കണ്ടെത്തിയതോടെ ഗൂഢാലോചനയ്‌ക്കൊപ്പം പൊതുമുതല്‍ മോഷ്ടിച്ചു വിറ്റെന്ന കേസും പ്രതികള്‍ക്കെതിരെ ചുമത്തും. സ്വര്‍ണം കൊടുത്തുവിട്ടവരും തീരുമാനമെടുത്തവരും കേസില്‍ പ്രതികളാകും.

സ്വര്‍ണം വിറ്റതായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും, അത് വാങ്ങിയതായി ഗോവര്‍ധനും സമ്മതിച്ചതിനെ തുടര്‍ന്നാണ് തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ വഴിതെളിഞ്ഞത്. ബെംഗളൂരുവിലും ബെള്ളാരിയിലുമായി നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണം കണ്ടെത്തിയത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 27-ാം വകുപ്പ് പ്രകാരം (പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിക്കവറി) ആണ് സ്വര്‍ണം കണ്ടെത്തിയത്. ശബരിമലയില്‍ സ്വര്‍ണം പൂശാന്‍ എടുത്ത ശേഷം ബാക്കി വന്ന സ്വര്‍ണം എന്ന നിലയിലാണ് ഗോവര്‍ധന് കൈമാറിയിരിക്കുന്നത്. ഗോവര്‍ധന്‍ കേസില്‍ പ്രതിയാകുമോ എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026