l o a d i n g

കേരള

കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2025

തിരുവനന്തപുരം: കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്ത് ഇന്ന് മുതല്‍ എനുമറേഷന്‍ ഫോമിന്റെ പ്രിന്റിംഗ് നടക്കും. എന്നാല്‍ ഐആറിനെതിരെ എതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി ഇതര സംസ്ഥാനങ്ങളുടെ തീരുമാനം.

എസ്ഐആറില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം അടക്കമുള്ള നടപടികളാണ് നവംബര്‍ 3 വരെ നടക്കുക. നവംബര്‍ 4 മുതലാണ് വീടുകള്‍ കയറിയുള്ള വിവരശേഖരണം. എസ്ഐആര്‍ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 12 സംസ്ഥാനങ്ങളിലെയും വോട്ടര്‍പട്ടിക നിലവില്‍ മരവിപ്പിച്ചിട്ടുണ്ട്. ബിഎല്‍ഒമാര്‍ വഴി ഫോമുകള്‍ വോട്ടര്‍മാരിലേക്ക് എത്തിക്കും. കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍കര്‍ കലക്ടര്‍മാരുമായി ഇന്ന് ചര്‍ച്ച നടത്തും. നാളെ രാഷ്ട്രീയകക്ഷികളുമായും ചര്‍ച്ച നടത്തും.

സംസ്ഥാനത്ത് എസ്ഐആര്‍ നടപടികളെ എതിര്‍ക്കുമെന്ന് സിപിഎമ്മും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി അജണ്ട നടപ്പാക്കാനുള്ള ശ്രമമെന്നാണ് സിപിഎം ആരോപണം. ഈ സമയത്ത് എസ്ഐആര്‍ നടപ്പാക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. നാളത്തെ യോഗത്തില്‍ എതിര്‍പ്പ് അറിയിക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026