l o a d i n g

കേരള

രണ്ടു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം: മാതാവ് അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

കണ്ണൂര്‍: കുറുമാത്തൂര്‍ പൊക്കുണ്ട് മേഖലയില്‍ രണ്ടു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട്, കുഞ്ഞിന്റെ മാതാവായ എം.പി. മുബഷിറയെ (26) തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് കുറുമാത്തൂര്‍ ഡെയറി ജുമാ മസ്ജിദിന് സമീപത്തെ ടി.കെ. ജാബിറിന്റെയും മുബഷിറയുടെയും മകനായ ആമിഷ് അലന്‍ എന്ന കുഞ്ഞ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണത്.

കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണുവെന്നായിരുന്നു മുബഷിറയുടെ ആദ്യ മൊഴി. മാതാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരനാണ് 24 കോല്‍ താഴ്ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് തളിപ്പറമ്പ് സഹകരണാശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

ഇരുമ്പ് ഗ്രില്ലും ആള്‍മറയും വലയും ഉണ്ടായിരുന്ന കിണറ്റില്‍ കുട്ടി വീണെന്ന മാതാവിന്റെ മൊഴിയില്‍ പോലീസിന് സംശയം തോന്നി. വീടിന്റെ കുളിമുറിയോട് ചേര്‍ന്ന് തുറന്നു വെച്ച ഭാഗത്തുകൂടിയാണ് കുട്ടി വീണതെന്നായിരുന്നു ബന്ധുക്കളുടെ മൊഴി. സംഭവത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയും മുബഷിറയെ ചോദ്യം ചെയ്യുകയുമുണ്ടായി. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് മുബഷിറ കുറ്റം സമ്മതിച്ചത്. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026