l o a d i n g

കേരള

മോന്‍സന്റെ വീട്ടിലെ മോഷണകഥ വ്യാജമെന്ന് പോലീസ്, വീടൊഴിയാതിക്കാനുളള അടവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2025

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണം നടന്നതായുള്ള പരാതി വ്യാജമെന്ന് സംശയം. വാടകവീട് ഒഴിയാതിരിക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. വാടകയ്ക്കെടുത്ത വീട് ഒഴിയാതിരിക്കാന്‍ മോന്‍സണ്‍ നടത്തിയ നീക്കമാണിതെന്ന് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നു. വീട്ടില്‍ സൂക്ഷിച്ച സാധനങ്ങള്‍ തിട്ടപ്പെടുത്തുന്നതിനായി കോടതിയുടെ അനുമതിയോടെ പരോളില്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മോന്‍സണ്‍ ആരോപിച്ചത്.

കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ഒരുഭാഗം പൊളിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടത്. പിറകുവശത്തെ വാതിലും സിസിടിവിയും ഉള്‍പ്പെടെ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇതോടെ വീട്ടിലെ പുരാവസ്തുക്കളില്‍ പലതും മോഷണംപോയെന്ന മോന്‍സന്റെ പരാതിയില്‍ പോലീസെത്തി പരിശോധന നടത്തി. ഏകദേശം 20 കോടിയോളം രൂപ വിലയുള്ള സാധനങ്ങള്‍ മോഷണം പോയതായി മോന്‍സണ്‍ ആരോപിച്ചു.

എന്നാല്‍, രണ്ടാഴ്ച മുന്‍പ് മോന്‍സന്റെ അഭിഭാഷകന്‍ വീട്ടില്‍ നേരിട്ടെത്തി സാധനങ്ങളെല്ലാം പരിശോധിച്ചപ്പോള്‍ ഇത്തരത്തില്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതിയുണ്ടായിരുന്നില്ല. പിന്നീട് കഴിഞ്ഞദിവസം മോന്‍സണ്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി പറഞ്ഞത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലും ഏതാനും സാധനങ്ങള്‍ ഈവീട്ടില്‍നിന്ന് നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മോന്‍സണ്‍ പരാതി നല്‍കുകയും ക്രൈംബ്രാഞ്ച് ഇത്തരത്തില്‍ സാധനങ്ങള്‍ നഷ്ടമായി എന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മോന്‍സന്റെയും വീട്ടുടമസ്ഥന്റെയും പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നു. മോന്‍സണ്‍ അറസ്റ്റിലായതോടെ വീട് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026