l o a d i n g

കേരള

രാഹുല്‍ മാങ്കൂട്ടത്തില്‍ വേദിയില്‍നിന്ന് മാറിനില്‍ക്കണമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2025

തിരുവനന്തപുരം: പാലക്കാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുമായി വേദി പങ്കിട്ട സംഭവത്തില്‍ നിലപാട് മാറ്റി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍നിന്നും ഒരു ജനപ്രതിനിധിയെ മാറ്റിനിര്‍ത്താന്‍ നിയമം അനുവദിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇത്തരം വേദികളില്‍നിന്ന് മാറിനില്‍ക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം രാഹുല്‍ കാണിക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
പാലക്കാട്ട് നടന്ന പരിപാടിയില്‍ വിദ്യാഭ്യാസമന്ത്രിക്കും എം.ബി. രാജേഷിനുമൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ വേദി പങ്കിട്ടത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗര്‍ഭഛിദ്ര ആരോപണമടക്കം നേരിടുന്ന രാഹുലിനൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ബി.ജെ.പി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ വേദിവിട്ടതോടെയാണ് സംഭവം ചര്‍ച്ചയായത്. എന്നാല്‍ രാഹുലുമായി വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ല എന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ ആദ്യ പ്രതികരണം.

'രാഹുല്‍ അവിടുത്തെ എം.എല്‍.എ ആണ്. അയാളുടെ മണ്ഡലത്തില്‍വെച്ചാണ് പരിപാടി നടന്നത്. രാഹുലിനെ തടയില്ലെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചതാണ്. രാഹുല്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല. കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ. അങ്ങനെയുള്ള വ്യക്തിയെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ഞങ്ങളുടെ അന്തസ്സിന് നിരക്കുന്ന കാര്യമല്ല.' എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

എന്നാല്‍, സംഭവം വിവാദമായതോടെ മന്ത്രി നിലപാട് മാറ്റുകയായിരുന്നു. വിഷയത്തെ വിദ്യാഭ്യാസവകുപ്പ് ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇനിയും ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്താതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഒരു ജനപ്രതിനിധിയെ ഇത്തരം വേദികളില്‍നിന്നും മാറ്റിനിര്‍ത്താന്‍ നിയമപരമായി സാധിക്കില്ലെന്നും ധാര്‍മിക ഉത്തരവാദിത്തം മുന്‍നിര്‍ത്തി രാഹുല്‍ ഇത്തരം വേദികളില്‍ നിന്നും സ്വയം മാറി നില്‍ക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026