l o a d i n g

കേരള

പ്രവാസികളുടെ എസ്.ഐ.ആര്‍ ആശങ്കകള്‍ പരിഹരിക്കാന്‍ ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2025

മലപ്പുറം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്ന എസ്.ഐ.ആര്‍ (വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധന പ്രക്രിയ) സംബന്ധിച്ച് പ്രവാസികളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ ദുരീകരിക്കുന്നതിനായി ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി മലപ്പുറം എന്‍.ജി.ഒ ഭവനില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു.

യോഗത്തില്‍ ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി അധ്യക്ഷന്‍ യു. എം. ഹുസ്സൈന്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ആര്‍ സംബന്ധിച്ച വിശദീകരണവും സംശയനിവാരണവും ബി.എല്‍.ഒ മാരായ റഊഫ് മാസ്റ്റര്‍, ഗീത ടീച്ചര്‍ എന്നിവര്‍ നല്‍കി. പ്രവാസികള്‍ക്ക് എസ്.ഐ.ആര്‍ പ്രക്രിയയെ കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രക്രിയ പൂര്‍ണ്ണമായും സുതാര്യവും ജനഹിതപരവുമാണെന്നും ബി എല്‍ ഒ റഊഫ് മാസ്റ്റര്‍ പറഞ്ഞു. ടേബിള്‍ ടോകില്‍ സംശയ നിവാരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എസ് ഐ ആറുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആശയകുഴപ്പങ്ങള്‍ വിദേശത്തുനിന്നും തല്‍സമയം കമാല്‍ കളപ്പാടന്‍ ബി എല്‍ ഒ മാരോട് ഉന്നയിക്കുകയും അവര്‍ അതിനുള്ള മറുപടിയും നല്‍കി. പ്രവാസികളുടെ വോട്ടവകാശ സംരക്ഷണത്തിനും വോട്ടര്‍ പട്ടികയിലെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും എസ്.ഐ.ആര്‍ പ്രക്രിയ നിര്‍ണായകമാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ സംസാരിച്ചു. മുന്‍ പ്രവാസികളായ പി.ടി. അഷ്റഫ്, പി.കെ. ഹസൈനാര്‍, തത്തയില്‍ സലീം, എം. നാരായണന്‍,
അബ്ദു റഹീം, സുജാത പരമേശ്വരന്‍, എ.പി. ശങ്കരന്‍, ലുക്മാന്‍ കളപ്പാടന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യൂനുസ് കൊന്നോല സ്വാഗതവും ഹമീദ് അവുലന്‍ നന്ദിയും പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026