l o a d i n g

കേരള

ലോകശ്രദ്ധയില്‍ കൊച്ചി: 2026-ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ലക്ഷ്യസ്ഥാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 12, 2025

തിരുവനന്തപുരം: കേരളത്തിന് വീണ്ടും അഭിമാന നേട്ടം. 2026-ല്‍ ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ആഗോള പട്ടികയില്‍ കൊച്ചി ഇടം നേടി. പ്രമുഖ ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റ്ഫോമായ Booking.com പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും 'ട്രെന്‍ഡിംഗ്' ആയ 10 ഡെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചി ഇടം പിടിച്ചത്.

വിയറ്റ്നാം, സ്പെയിന്‍, കൊളംബിയ, ചൈന, ബ്രസീല്‍, ഓസ്ട്രേലിയ, ജര്‍മ്മനി, യുഎസ്എ തുടങ്ങിയ ലോകോത്തര കേന്ദ്രങ്ങളോടൊപ്പം ഇന്ത്യയില്‍ നിന്ന് ഈ പട്ടികയില്‍ ഇടംനേടിയ ഒരേയൊരു ലക്ഷ്യസ്ഥാനമാണ് കൊച്ചി.

ഇത് കേരള ടൂറിസത്തിന് ലഭിച്ച സുപ്രധാനമായ ആഗോള അംഗീകാരമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. 'ലോക ടൂറിസം ഭൂപടത്തില്‍ കേരള ടൂറിസത്തെ ശക്തമായി അടയാളപ്പെടുത്തുന്ന നേട്ടമാണിത്,' മന്ത്രി വ്യക്തമാക്കി.

ചരിത്രവും സംസ്‌കാരവും ഇഴചേര്‍ന്ന തെരുവുകള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണ പാരമ്പര്യം, മനോഹര തീരങ്ങള്‍: കായലും കടലും സംഗമിക്കുന്ന ദൃശ്യഭംഗി ഈ സവിശേഷതകളാണ് കൊച്ചിയുടെ 'മാജിക്' എന്നും, 2026-ല്‍ ലോകത്തെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങിക്കഴിഞ്ഞെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026