l o a d i n g

കേരള

തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ വാഹനത്തിനു മുകളില്‍ വീണ് ഒരാള്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 13, 2025

ആലപ്പുഴ: തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ വീണ് ഒരാള്‍ മരിച്ചു. പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡറുകള്‍ പതിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. നിര്‍മാണത്തിനിടെ രണ്ട് ഗര്‍ഡറുകള്‍ താഴേക്ക് വീഴുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. മൂന്നു മണിക്കൂറുകള്‍ക്കു ശേഷമാണ് രാജേഷിനെ പുറത്തെടുക്കാനായത്. അപ്പോഴേക്കും ആള്‍ മരിച്ചിരുന്നു.

ഇന്നലെ രാത്രിയോടുകൂടിയാണ് ഗര്‍ഡറുകള്‍ സ്ഥാപിച്ചിരുന്നത്. ഇതിനിടെ ജാക്കി തെന്നിമാറിയാണ് ഗര്‍ഡറുകള്‍ താഴേക്ക് പതിച്ചതെന്നാണ് വിവരം. മുട്ട കയറ്റി വന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് ഗര്‍ഡറുകള്‍ ഒടിഞ്ഞ് വീണത്. അപകടത്തെ തുടര്‍ന്ന് ആലപ്പുഴ എറണാകുളം റൂട്ടില്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നുണ്ട്. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചേര്‍ത്തല എക്‌സറേ ജംഗ്ഷനില്‍ നിന്ന് പൂച്ചാക്കല്‍ വഴി തിരിച്ച് വിടും.

അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് പ്രാഥമിക നിഗമനമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിത്തു, ഗര്‍ഡര്‍ തൂണുകള്‍ക്ക് മുകളില്‍ കയറ്റിയപ്പോള്‍ ജാക്കി പ്രവര്‍ത്തിച്ചില്ല. ഗര്‍ഡര്‍ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാത്തതില്‍ ദേശിയപാതാ അതോറിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026