l o a d i n g

കേരള

പിഎം ശ്രീ: ബിനോയ് വിശ്വത്തിനതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 13, 2025

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. ആരുടെയും വിജയമോ പരാജയമോ അല്ലെന്നും ആര്‍എസ്എസ് അജണ്ട വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കില്ലെന്നും വി ശിവന്‍കുട്ടി ആവര്‍ത്തിച്ചു. അതിനുവേണ്ടി സമരം നടത്തി കൊടിയ വേദന അനുഭവിച്ചത് ആരെന്ന് അളക്കാന്‍ ഞാന്‍ നില്‍ക്കുന്നില്ല. നയങ്ങളില്‍ നിന്ന് പിന്നോട്ടുപോയത് ആരാണെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല. ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഒരു കേന്ദ്രത്തില്‍ നിന്നും സിപിഎം പഠിക്കേണ്ട കാര്യമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

കത്തയക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സിപിഐക്ക് ആശങ്ക ഉണ്ടായിരുന്നില്ല. മാദ്ധ്യമങ്ങള്‍ക്കായിരുന്നു ആശങ്ക. എസ്എസ്‌കെയുടെ 1152.77 കോടി രൂപ കിട്ടുമോയെന്ന് ആശങ്കയുണ്ട്. അത് കിട്ടിയില്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയായ എനിക്ക് ബാദ്ധ്യതയില്ല. അത് ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുക്കണം. ആര്‍എസ്എസിനെ എതിര്‍ക്കാന്‍ നമ്മളേയുള്ളു എന്ന ചില കേന്ദ്രങ്ങളുടെ പ്രസ്താവന കണ്ടു. അതുകൊണ്ടാണ് വ്യക്തത വരുത്തിയതെന്ന് ശിവന്‍കുട്ടി പറഞ്ഞു.

മറ്റ് കേന്ദ്രഫണ്ടും കിട്ടുമോ എന്ന് പറയാന്‍ കഴിയില്ല. കിട്ടിയില്ലെങ്കില്‍ അത് വിദ്യാഭ്യാസ മന്ത്രിയുടെ കുറവായി കാണേണ്ട. ബിനോയ് വിശ്വത്തിന്റെ ലേഖനം വായിച്ചാല്‍ അത് ആരിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നത് വ്യക്തമാണ്. നമ്മളൊന്നും മണ്ടന്മാരല്ല. ഞാന്‍ വസ്തുത പറയുകയാണ്. തിരഞ്ഞെടുപ്പായതിനാല്‍ കൂടുതല്‍ പറയുന്നില്ല. രൂപീകരിച്ച കമ്മിറ്റിയെ പോലും പുച്ഛിച്ചു. പിഎം ശ്രീയില്‍ നിന്നും പിന്മാറിയിട്ടില്ല. താല്‍ക്കാലികമായി മരവിപ്പിച്ചതേയുള്ളു. രൂപീകരിച്ച സമിതി യോഗം ചേരും. കൃത്യമായ നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തി മുന്നോട്ടുപോകും. സമിതിയെ പുച്ഛിക്കേണ്ട കാര്യമില്ല' - മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026