l o a d i n g

കേരള

അര നൂറ്റാണ്ട് മുമ്പുളള എന്യൂമറേഷന്‍ ഫോം ലളിതം ;സുന്ദരം

Thumbnail
Publisher By     കുഞ്ഞമ്മദ് വാണിമേല്‍
November 13, 2025

തിരുവനന്തപുരം -മനുഷ്യരെ നെട്ടോട്ട മോടിക്കുന്ന എന്യുമറേഷന്‍ കോലാഹലങ്ങള്‍ക്കിടയില്‍ പഴയൊരു ഫയലില്‍ നിന്ന് കണ്ടെത്തിയ അര നുറ്റാണ്ട് പഴക്കമുളള എന്യൂമറേഷന്‍ ഫോം കണ്ടവരെയെല്ലാം അതിശയിപ്പിക്കുന്നു. എന്യൂമറേഷന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന ബഹളം കാണുമ്പോള്‍ നിറം മങ്ങിയ ഈ കടലാസിനും ആ കാലത്തിനും മഹത്വം വര്‍ധിക്കുന്നത് സ്വാഭാവികം. നല്ല കട്ടി കടലാസിലാണ് ഫോമുളളത്. ഒറ്റ നോട്ടത്തില്‍ തന്നെ ആ കടലാസിന് വല്ലാത്ത പ്രൗഢി. ഇല്ലായ്മയുടെ അവസ്ഥയിലും ചില വ്യക്തികളും സമൂഹവും ചെയ്യുന്ന എല്ലാ കാര്യങ്ങളും അവര്‍ക്കാകും വിധം പ്രൗഢമാക്കാന്‍ നോക്കുന്നതിന്റെ കുലീനമായ ഓര്‍മ. എന്യൂമറേഷന്‍ ഫോമിലെ ഒന്നാമത് പേരുളളയാള്‍ (മൂത്താന്‍) ഇതെഴുതുന്നയാളുടെ ഉപ്പയാണ്. 1985 ല്‍ മരിച്ചു - മൂത്താന്‍ തുലാം പറമ്പത്ത് . ഉപ്പയുടെ പേരിന് നേരെ എഴുതിയിട്ടുളള കുഞ്ഞമ്മത് ഉപ്പയുടെ ഉപ്പയാണ്. ആ പേര് തന്നെ ഇതെഴുതുന്നയാള്‍ക്കും വന്നു ചേര്‍ന്നു. വടക്കെ മലബാറില്‍ ആ കാലം അങ്ങിനെയൊക്കെയായിരുന്നു.

പേരിനൊക്കെ പത്രാസ് വന്ന് ചേരാന്‍ കാലമെത്രയോ എടുത്തു. രണ്ടാമത്തെ പേരുകാരി കുഞ്ഞാമി (ജീവിച്ചിരിപ്പില്ല) ഉപ്പയുടെ മൂത്ത സഹോദരന്‍ അബ്ദുല്ലയുടെ (ജീവിച്ചിരിപ്പില്ല) ഭാര്യയാണ്. എന്യുമറേഷന്‍ നടക്കുമ്പോള്‍ അവര്‍ക്ക് 75 വയസ്. എന്യൂമറേഷന്‍ ഫോമില്‍ മൂന്നാമത് പേരുകാരനാണ് ഇതെഴുതുന്നയാള്‍. കുഞ്ഞമ്മത് (21). അത് പിന്നീടെപ്പോഴോ അധ്യാപകര്‍ കുഞ്ഞമ്മദ് എന്ന് തിരുത്തി. 01/01/1975 ല്‍ തികയുന്ന വയസാണ് രേഖപ്പെടുത്തിയിട്ടുളളത് എന്ന് ഫോമിന്റെ മുകള്‍ ഭാഗത്തെ കോളത്തില്‍ നല്ല വൃത്തിയായി പറയുന്നുണ്ട് -അന്നത്തെ വോട്ടവകാശ പ്രായം. ഉപ്പയുടെ മറ്റ് മക്കളുടെയൊന്നും പേര് (സഹോദരന്‍ പത്ര പ്രവര്‍ത്തകനായ സൂപ്പി വാണിമേല്‍ ഉള്‍പ്പെടെ) ആരും ഫോമിലില്ല. കാരണം വ്യക്തം -അവര്‍ അന്ന് വോട്ടര്‍മാരല്ല. ജീവിതത്തിന് ഇത്രയൊന്നും പളപളപ്പില്ലാത്ത ആ കാലത്ത് പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമിന്റെ ലാളിത്യവും കാര്യങ്ങളുടെ വ്യക്തതയും ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകും.

ഇലക്ടറല്‍ കാര്‍ഡ് എന്നാണ് മുകളില്‍ അച്ചടിച്ചിട്ടുളളത്. താലൂക്കിന്റെ പേര് വടകര. വീട്ടു നമ്പര്‍ എത്ര ലളിതം -100. വീട്ട് പേര് തുലാം പറമ്പത്ത്. അസംബ്‌ളി നിയോജക മണ്ഡലത്തിന്റെ പേര് - നാദാപുരം. പഞ്ചായത്തിന്റെ പേര് - വാണിമേല്‍. വാര്‍ഡ് നമ്പര്‍ ആറ് . വീട്ടിലെ സമ്മതി ദായകരുടെ എണ്ണം അക്കത്തില്‍ എഴുതാന്‍ പറഞ്ഞിരിക്കുന്നു - മൂന്ന്. മേല്‍ പറഞ്ഞ വിവരങ്ങള്‍ എന്റെ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം സത്യമാണെന്നും മേല്‍ പറഞ്ഞ ആരുടെയും പേരുകള്‍ മറ്റ് യാതൊരു നിയോജക മണ്ഡലങ്ങളിലെയും സമ്മതിദായക പട്ടികയില്‍ കൊള്ളിച്ചിട്ടില്ലാത്തതുമാകുന്നു എന്നും ഞാന്‍ ദൃഢമായി പ്രസ്താവിക്കുന്നു. എന്റെ കുടുംബത്തിലുള്ള എല്ലാ വോട്ടര്‍ മാരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുളള പ്രസ്തുത കാര്‍ഡിന്റെ ഒരു കോപ്പി കൈപ്പറ്റിയിരിക്കുന്നു. എന്ന വ്യവഹാര ഭാഷയിലുളള സത്യപ്രസ്താവനയുടെ താഴെയാണ് ഉപ്പ അദ്ദേഹത്തിന്റെ തായ രീതിയില്‍ ഒപ്പിട്ടിട്ടുള്ളത്.

എന്യൂമറേറ്റര്‍ 05/12/1974 തീയ്യതി വെച്ച് ചാര്‍ത്തിയ ഒപ്പിന് നല്ല ചാതുരി. ആ ഉദ്യോഗസ്ഥന്റെ വ്യക്തിത്വമത്രയും ആ ഒപ്പില്‍ പ്രതിഫലിക്കുന്നുണ്ട് (ഒപ്പിന്റെ ചിത്രം ചേര്‍ത്തിട്ടുണ്ട്). ആരായിരിക്കും നന്മനിറഞ്ഞ ആ കാലത്തെ എന്യൂമറേറ്റര്‍ എന്നറിയില്ല. പെന്‍സില്‍ കൊണ്ടാണ് ഫോം പൂരിപ്പിച്ചതെന്നാണ് മനസിലാകുന്നത് . കോപ്പിയാണ് ഉപ്പ കൈപ്പറ്റിയത്. ഇതിന്റെയൊക്കെ ഒര്‍ജിനല്‍ എവിടെയായിരിക്കും? എന്യൂമറേഷന്‍ രേഖ എത്ര കാലം സൂക്ഷിക്കണമെന്നാണ് അന്ന് ചട്ടമെന്നറിയില്ല. ഡിജിറ്റല്‍ കാലത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ഇതെല്ലാം കൗതുകമുളള കാര്യങ്ങള്‍ തന്നെ. 1974 ലെ എന്യൂമറേഷന്‍ കാര്‍ഡിന്റെ കോപ്പിയും, പുതിയ കാലത്തെ എന്യൂമറേഷന്‍ ഫോറത്തിലെ സത്യപ്രസ്താവനയുടെ ഭാഗവും ഇതോടൊപ്പമുണ്ട്. സത്യ പ്രസ്താവനയിലെ വ്യത്യാസം ഇത്ര കിഴക്കോ പടിഞ്ഞാറ് എന്ന് ആരെയും അതിശയിപ്പിക്കും. കാലത്തിനും മനുഷ്യര്‍ക്കും ചേരുന്ന നിയമങ്ങള്‍ ഉണ്ടായി വരുന്നതാകാം.

പുതിയ എന്യൂമറേഷന്‍ ഫോറത്തിലെ മുന്നറിയിപ്പും താക്കീതുമെല്ലാം ഉള്‍ക്കൊളളുന്ന വരികള്‍ ഇങ്ങിനെയാണ് -(l) മുകളില്‍ സൂചിപ്പിച്ച വോട്ടര്‍, ഞാന്‍ / എന്റെ കുടുംബാംഗം ആയതിനാല്‍ മറ്റൊരു രാജ്യത്തിന്റെയും പൗരത്വം നേടിയിട്ടില്ല. (ll) വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഞാന്‍ അപേക്ഷിക്കുകയാണ്. മുകളില്‍ സൂ ചിപ്പിച്ച പേര്, ഞാന്‍ / എന്റെ കുടുംബാംഗം എന്ന നിലയില്‍ , മറ്റൊരു നിയമസഭാ മണ്ഡലത്തിലും / പാര്‍ലമെന്റ് മണ്ഡലത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല. (lll) ഈ അപേക്ഷയുമായി ബന്ധപ്പെട്ട് മുകളില്‍ പറഞ്ഞ പ്രസ്താവന നടത്തുന്നത് തെറ്റായതോ തെറ്റാണെന്ന് ഞാന്‍ അറിയുന്നതോ വിശ്വസിക്കുന്നതോ ആയി പ്രസ്താവന നടത്തുന്നത് 1950 ലെ ജന പ്രാതിനിധ്യ നിയമത്തിലെ (1950 ലെ 43) സെക് ഷന്‍ 31 പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണെന്ന് എനിക്കറിയാം. ഈ പ്രസ്താവനക്ക് താഴെയാണ് വോട്ടറുടെയോ മുതിര്‍ന്ന കുടുംബാംഗത്തിന്റെ ഒപ്പ് / ഇടത് തളള വിരലിന്റെ അടയാളം (ബന്ധം സുചിപ്പിക്കുക) തീയതിയോടൊപ്പം ചാര്‍ത്തേണ്ടത്. ഈ സത്യപ്രസ്താവന ബിഎല്‍ഒ മാര്‍ സാക്ഷ്യപ്പെടുത്തുന്നതോടെ എന്യൂമറേഷന്‍ പൂര്‍ത്തിയാകുമെന്നാണ് കരുതേണ്ടത്.

ചിത്രം/ 1974 എ ന്യൂ മറേഷൻ ഫോമിൻ്റെ പ്രസക്ത ഭാഗം / അന്നത്തെ എ ന്യൂ മറേ റ്ററുടെ ഒപ്പ് /1974ലെ സത്യപ്രസ്താവന /2025 ശക്തമായ നിലപാടുളള സത്യപ്രസ്താവനയുടെ കോപ്പി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026