l o a d i n g

കായികം

ലോക കപ്പ് ഒരുക്കം തകൃതിയില്‍, ദമാം അല്‍-കോബാര്‍ സ്റ്റേഡിയം നിര്‍മ്മാണം അതിവേഗത്തില്‍, അടുത്തവര്‍ഷം പൂര്‍ത്തിയാകും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 22, 2025

ദമാം: സൗദി അറേബ്യന്‍ കായിക ഭൂപടത്തില്‍ ഒരു നാഴികക്കല്ലായി മാറാന്‍ പോകുന്ന ദമാം-അല്‍-കോബാറിലെ അത്യാധുനിക ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നേറുന്നു. സ്റ്റീല്‍ സ്ട്രക്ചര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായതോടെ പദ്ധതിയുടെ പ്രധാന ഘട്ടം പിന്നിട്ടിരിക്കുകയാണ്.

100 കോടി ഡോളര്‍ മുതല്‍മുടക്കില്‍ സൗദി അരാംകോയുടെ മേല്‍നോട്ടത്തിലാണ് ലോകോത്തര നിലവാരമുള്ള ഈ കായിക സമുച്ചയം യാഥാര്‍ത്ഥ്യമാകുന്നത്. ഈ സ്റ്റേഡിയം കേവലമൊരു ഫുട്‌ബോള്‍ വേദിയല്ല, മറിച്ച് സംയോജിതവും മള്‍ട്ടി-ഉപയോഗ സ്വഭാവമുള്ള ഒരു കായിക കേന്ദ്രമാണ്.

കാണികള്‍ക്ക് ചൂടേറിയ കാലാവസ്ഥയിലും സുഖകരമായ അനുഭവം നല്‍കുന്ന അതിനൂതന ശീതീകരണ സാങ്കേതികവിദ്യ, അതിഥികള്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രീമിയം ലോഞ്ചുകളും സ്യൂട്ടുകളും, അംഗപരിമിതര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍, വിശാലമായ ഉദ്യാനം എന്നിവ സ്റ്റേഡിയത്തിന്റെ സവിശേഷതകളാണ്.

2027 ഏഷ്യാ കപ്പിനും 2034 ലോകകപ്പിനും വേദിയാകുന്ന 47,000 സീറ്റിംഗ് കപ്പാസിറ്റിയുള്ള ഈ സ്റ്റേഡിയം സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന പ്രധാന ടൂര്‍ണമെന്റുകള്‍ക്കെല്ലാം വേദിയാകും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍-ഖാദിസിയ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായി ഇത് മാറും.

പദ്ധതി ലക്ഷ്യമിട്ട സമയപരിധിയില്‍ പൂര്‍ത്തിയാക്കാന്‍ 7,000-ത്തിലധികം തൊഴിലാളികളാണ് വ്യത്യസ്ത ഷിഫ്റ്റുകളിലായി 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നത്. അടുത്ത വര്‍ഷം സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഗതാഗതം സുഗമമാക്കാന്‍ പ്രധാനപ്പെട്ട മൂന്ന് റോഡുകളില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് ഓവര്‍ബ്രിഡ്ജുകളും നടപ്പാതകളും നിര്‍മ്മിക്കുന്നുണ്ട്. ഇത് പൊതുജനങ്ങള്‍ക്കും ടീമുകള്‍ക്കും സുഗമമായ പ്രവേശനം ഉറപ്പാക്കും. ഈ ലോകോത്തര നിലവാരമുള്ള കായിക കേന്ദ്രം സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ കായിക വികസനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കും.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026