l o a d i n g

കായികം

ചരിത്രമെഴുതി പറങ്കിപ്പട, ഖത്തര്‍ അണ്ടര്‍-17 ലോകകപ്പ് കിരീടം പോര്‍ച്ചുഗലിന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2025

ദോഹ: ഖത്തറില്‍ നടന്ന ആവേശകരമായ ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രമെഴുതി പോര്‍ച്ചുഗല്‍ ആദ്യമായി കിരീടം സ്വന്തമാക്കി. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് പോര്‍ച്ചുഗീസ് ടീം തങ്ങളുടെ കന്നി ലോകകപ്പ് ട്രോഫിയില്‍ മുത്തമിട്ടത്.

മത്സരത്തിന്റെ 32-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന്റെ വിജയഗോള്‍ പിറന്നത്. പ്രതിരോധം തകര്‍ത്ത് ബോക്‌സിലേക്ക് ഇരച്ചെത്തിയ ഡുവാര്‍ട്ടെ കുന്‍ഹ നല്‍കിയ മികച്ച 'കട്ട് ബാക്ക്' പാസ്, കൃത്യ സ്ഥാനത്തുണ്ടായിരുന്ന അനിസിയോ കാബ്രല്‍ വലയിലെത്തിക്കുകയായിരുന്നു. ബെന്‍ഫിക്കയുടെ യുവതാരമായ കാബ്രലിന്റെ ഈ സുവര്‍ണഗോള്‍ പറങ്കിപ്പടയ്ക്ക് ലോകകിരീടം ഉറപ്പിച്ചു.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കാബ്രല്‍, കിരീട വിജയത്തിന് പുറമെ വ്യക്തിഗത നേട്ടങ്ങളിലും തിളങ്ങി. ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകളാണ് താരം നേടിയത്. എട്ട് ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ഓസ്ട്രിയന്‍ താരം ജോഹന്നാസ് മോസറിന് തൊട്ടുപിന്നിലായി കാബ്രല്‍ സ്ഥാനം പിടിച്ചു.

കഴിഞ്ഞ ഒന്‍പത് എഡിഷനുകളിലും യോഗ്യത നേടാന്‍ കഴിയാതിരുന്ന പോര്‍ച്ചുഗല്‍, ശക്തരായ ടീമുകളെ മറികടന്നാണ് ഈ തവണ ഫൈനല്‍ പ്രവേശനം നേടിയത്. ബെല്‍ജിയം, മുന്‍ ചാമ്പ്യന്മാരായ മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫുട്‌ബോള്‍ പാരമ്പര്യമുള്ള ബ്രസീല്‍ തുടങ്ങിയ വമ്പന്മാരെ അട്ടിമറിച്ചാണ് അവര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

ടൂര്‍ണമെന്റില്‍ ഓസ്ട്രിയയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. നോക്കൗട്ട് ഘട്ടത്തില്‍ കരുത്തരായ ഇംഗ്ലണ്ട്, ജപ്പാന്‍, നിലവിലെ റണ്ണേഴ്‌സ് അപ്പായ ഇറ്റലി തുടങ്ങിയവരെ പരാജയപ്പെടുത്തിയാണ് ഓസ്ട്രിയ ആദ്യമായി ഫൈനലില്‍ എത്തിയത്. ഫൈനലില്‍ കാലിടറിയെങ്കിലും ഓസ്ട്രിയന്‍ ടീമിന്റെ പ്രകടനം ലോകകപ്പ് ചരിത്രത്തില്‍ ഇടംനേടി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026