l o a d i n g

കായികം

സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് അഞ്ച് മത്സരങ്ങള്‍, ഇന്ത്യന്‍ താരം സഹല്‍ അബ്ദുല്‍ സമദ് ബൂട്ടണിയുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2025

ജിദ്ദ: കിങ് അബ്ദുല്‍ അസിസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് (വെള്ളിയാഴ്ച്ച) അഞ്ചു മത്സരങ്ങള്‍ ഉണ്ടായിരിക്കും. വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ പതിനേഴു വയസ്സിനു താഴെയുള്ള കുട്ടികളുടെ ടീമുകള്‍ മത്സരിക്കുന്ന ഡി ഡിവിഷനില്‍ ഇ എഫ് എസ് ലോജിസ്റ്റിക്സ് ജെ എസ സി സോക്കര്‍ അക്കാഡമി, പവര്‍ സ്‌പോട് ഫിറ്റ്‌നസ് സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദ ബി ടീമിനെ നേരിടും.

അഞ്ചു മണിക്ക് ബി ഡിവിഷനിലെ ആദ്യ മത്സരത്തില്‍ നിലവിലെ ബി ഡിവിഷന്‍ ചാമ്പ്യന്മാരായ ക്സൈക്ലോണ്‍ മൊബൈല്‍ അക്സെസ്സറിസ് ഐ ടി സോക്കര്‍ എഫ് സി, ഗ്ലോബ് ലോജിസ്റ്റിക്സ് ഫ്രൈഡേ എഫ് സി ബി സി സിയെ നേരിടും. ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടി തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഐ ടി സോക്കര്‍ എങ്കില്‍ ആദ്യ മത്സരത്തില്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രം തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഫ്രൈഡേ എഫ് സിക്ക് ക്വാര്‍ട്ടര്‍ പ്രവേശത്തിന് ഇന്ന് വിജയം അനിവാര്യമാണ്. ബി ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ ഇ എഫ് എസ് ലോജിസ്റ്റിക് വൈ സി സി സാഗൊ എഫ് സി, എച് എം ആര്‍ ജെ എസ് സി ഫാല്‍ക്കണ്‍ എഫ് സി തൂവലിനെ നേരിടും.

ബി ഡിവിഷനിലെ മൂന്നാം മത്സരത്തില്‍ എഫ് സി കുവൈസ, ഡേ ബൈ ഡേ മാര്‍ക്കറ്റ് യാസ് എഫ് സിയെയും നേരിടും. ക്വാര്‍ട്ടര്‍ പ്രവേശന സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരങ്ങളില്‍ വിജയം അനിവാര്യമായ എല്ലാ ടീമുകളും നാട്ടില്‍ നിന്നും എത്തിച്ച പ്രൊഫഷണല്‍ കളിക്കാര്‍ക്ക് പുറമെ ജിദ്ദ, ദമ്മാം റിയാദ്, തബൂക് തുടങ്ങി പ്രവിശ്യകളില്‍ നിന്നുള്ള മികച്ച കളിക്കാരെ ഉള്‍പ്പെടുത്തി ശക്തമായ ടീമുകളായി തന്നെ പോരാട്ടത്തിനിറങ്ങുമ്പോള്‍ പ്രവചനാതീതമായ വാശിയേറിയ മത്സരങ്ങള്‍ തന്നെ ഈ ആഴ്ച്ചയും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി സ്റ്റേഡിയം സാക്ഷിയാവുമെന്ന് ഉറപ്പാണ്.

രാത്രി ഒമ്പത് മണിക്ക് നടക്കുന്ന എ ഡിവിഷനിലെ പ്രസ്റ്റീജിയസ് പോരാട്ടത്തില്‍ നിലവിലെ എ ഡിവിഷന്‍ ചാമ്പ്യന്മാരായ ബാന്‍ ബേക്കറി മഹ്ജര്‍ എഫ് സി, സിഫ് ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായ എന്‍കംഫര്‍ട് എ സി സി - എ ടീമിനെ നേരിടും. കഴിഞ്ഞ സീസണില്‍ സിഫ് എ ഡിവിഷനിലെ അരങ്ങേറ്റത്തില്‍ തന്നെ കിരീടത്തില്‍ മുത്തമിട്ട് ആരാധകരുടെ ഇഷ്ട ടീമായി മാറിയ മഹ്ജര്‍ എഫ് സി കഴിഞ്ഞ തവണ ടീമിന് കിരീടം നേടിക്കൊടുത്ത നായകന്‍ മുന്‍ ഐ എസ് എല്‍ ഇന്ത്യന്‍ താരം സക്കീര്‍ മാനുപ്പയുടെ ശിക്ഷണത്തില്‍ ഇന്ത്യന്‍ താരം സഹല്‍ അബ്ദുല്‍ സമദ്, മലപ്പുറം എഫ് സി താരങ്ങളായ റിസ്വാന്‍ അലി, ഫസ്ലു റഹ്‌മാന്‍, ഐ ലീഗ് താരം ഇസ്മായില്‍ റഹ്‌മാന്‍, അര്‍ഷല്‍ തുടങ്ങി പ്രഗത്ഭ താരങ്ങളെ അണിനിരത്തി ശക്തമായ ടീമുമായി കിരീടം നിലനിര്‍ത്താന്‍ ഉറച്ചു തന്നെയാണ് ഇത്തവണയും പോരാട്ടത്തിനെത്തുന്നത്. മറുവശത്തു സിഫ് ഫുട്‌ബോളിലെ പാരമ്പര്യ ശക്തികളായ എ സി സിയുടെ കരുത്തു സ്ഥിരമായ പരിശീലനത്തിലൂടെ നേടിയെടുത്ത പരിചയ സമ്പത്തും ടീമിന്റെ ഒത്തൊരുമയുമാണ്. കൂടെ ഗോകുലം എഫ് സിയുടെയും, കല്‍ക്കട്ട മുഹമ്മദന്‌സിന്റെയും, താരങ്ങളായ ഇമ്രാന്‍, അബ്ദുല്‍ സാദിഖ്, അബ്ദുല്‍ ഹന്നാന്‍, ആസിഫ് ചെറുകുന്നന്‍, റിഫ്ഹാത് റഹ്‌മാന്‍ തുടങ്ങിയവര്‍ കൂടി അണിനിരത്തി എ സി സി ടീമും ശക്തമായ ടീമുമായി പോരാട്ടത്തിനുറച്ചു തന്നെയാണ് മത്സരത്തിനെത്തുന്നത്. സിഫ് ചാമ്പ്യന്‍സ് ലീഗിന് തൊട്ടു മുമ്പ് നടന്ന അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റിലെ സൂപ്പര്‍ ലീഗ് കിരീടം നേടാന്‍ ആയതും എ സി സി ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

ഫോട്ടോ: സഹല്‍, റിസ്‌വാന്‍ അലി

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026