l o a d i n g

കായികം

ജിദ്ദയില്‍ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി കെ.പി.എല്‍ സീസണ് സമാപനം, വയനാട് പാന്തേഴ്‌സിന് കിരീടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 29, 2025

ജിദ്ദ- ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി കെ.പി.എല്‍ സീസണ്‍ 9-ല്‍ വയനാട് പാന്തേഴ്‌സിന് ത്രസിപ്പിക്കുന്ന ജയം. ആറു റണ്‍സിനാണ് വയനാട് പാന്തേഴ്‌സ് തൃശൂര്‍ കൊടിമരത്തെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയ വയനാട് പാന്തേഴ്‌സിനെ പിന്തുടര്‍ന്നെത്തിയ തൃശൂര്‍ കൊടിമരത്തിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. വയനാടിന്റെ അഷ്‌റഫ് 18 പന്തില്‍ ഏഴ് സിക്‌സറിന്റെയും രണ്ടു ഫോറുകളുടെയും അകമ്പടിയോടെ 51 റണ്‍സ് നേടി. നിഷാദ് 21 പന്തില്‍ 47 റണ്‍സും നേടി. ഇരുവരുടെയും ബാറ്റിംഗ് കരുത്താണ് വയനാടിന് തുണയായത്. തൃശൂരിന്റെ അല്‍ അമീന്‍ ഫൈസല്‍ 31 പന്തില്‍ 59 റണ്‍സ് നേടി ടീമിന് കരുത്തേകി. വയനാടിന്റെ നിഷാദാണ് കളിയിലെ കേമന്‍. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി തൃശൂര്‍ കൊടിമരത്തിന്റെ ഹാരിസിനെ തെരഞ്ഞെടുത്തു. മികച്ച ബോളര്‍ ജെ ഐ സിസി ട്രാവങ്കൂറിന്റെ അന്‍വറിനെയും ,പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി ഐ സിസി ട്രാവങ്കൂറിന്റെ ഫായിസും നേടി.

വിജയികള്‍ക്ക് കേരള എന്‍ജിനിയേഴ്‌സ് ഫോറം ഫൗണ്ടര്‍ ഇഖ്ബാല്‍ പൊക്കുന്ന് ട്രോഫി വിതരണം ചെയ്തു. അരിസോണ്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അബ്ദുല്‍ നാഫി, ഫൈറൂസ് ട്രാവല്‍സ് ചെയര്‍മാന്‍ ഫിറോസ്, തലശേരി വെല്‍ഫെയര്‍ അസോസിയേഷന്റെ ഷറഫു, അമാസി മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് താറി, കോഴിക്കോടന്‍ റസ്റ്റോറന്റ് എം.ഡി ഹാരിസ് തുണിച്ചേരി തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു. അജ്മല്‍ അജു കമന്റേറ്ററായിരുന്നു. ഷാനവാസ് സ്‌നേഹക്കൂട്, ഹസന്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. ഷമീര്‍ ഷാജഹാന്‍ സ്‌കോറിഗ് നടത്തി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026