l o a d i n g

കായികം

വാഴക്കാട് സ്റ്റുഡന്റ്‌സ് സോക്കര്‍: ഗ്രാസ്‌റൂട്ട്‌സ്, ജെ.എഫ്.സി ടീമുകള്‍ ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 1, 2025

ദമാം: കുട്ടികളില്‍ കായിക അവബോധവും താല്‍പര്യവും ജനിപ്പിക്കാന്‍ ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ ഇരുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യു.ഐ.സി സ്റ്റുഡന്റ്‌സ് സോക്കര്‍ സീസണ്‍ രണ്ടിന്റെ അണ്ടര്‍ 17 വിഭാഗത്തില്‍ ഗ്രാസ്‌റൂട്ട്‌സ് അക്കാദമിയും അണ്ടര്‍ 14 വിഭാഗത്തില്‍ ജെ എഫ് സി ജുബൈല്‍ അക്കാദമിയും കിരീടം ചൂടി.

ദമാം ഫൈസലിയയിലെ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടി ഫോക്കോസോക്കര്‍ അക്കാദമിയെ പരാജയപ്പെടുത്തിയാണ് അണ്ടര്‍ 17 വിഭാഗത്തില്‍ ഗ്രാസ്‌റൂട്ട്‌സ് കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഡി.എസ്.എ കോബാറിനെ പരാജയപ്പെടുത്തിയാണ് അണ്ടര്‍ 14 വിഭാഗത്തില്‍ ജെ എഫ് സി ജുബൈല്‍ അക്കാദമി കിരീടം ചൂടിയത്. രണ്ട് ആഴ്ചകളിലായി നടന്ന മത്സരങ്ങളില്‍ പ്രവിശ്യയിലെ വിവിധ അക്കാദമികളെ പ്രതിനിധീകരിച്ച് അണ്ടര്‍ 14 വിഭാഗത്തില്‍ 11 ടീമുകളും അണ്ടര്‍ 17 വിഭാഗത്തില്‍ 7 ടീമുകളും മാറ്റുരച്ചു.

ലോക ഫുട്‌ബോളിനെ തന്റെ നാടന്‍ ശൈലിയില്‍ സവിശേഷമായ വിലയിരുത്തലുകള്‍ നടത്തി സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയനായ സുബൈര്‍ വാഴക്കാട് ഫൈനല്‍ മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഫുട്‌ബോള്‍ മേളക്ക് പൊലിമ സമ്മാനിച്ചു.

അണ്ടര്‍ 15 വിഭാഗത്തില്‍ നടത്തിയ പെണ്‍കുട്ടികളുടെ സൗഹൃദ ഫുട്ബാള്‍ പ്രദര്‍ശന മത്സരം കാണികള്‍ക്ക് ഏറെ ഹൃദ്യമായി. ടൈബ്രേക്കറില്‍ സ്‌പോര്‍ട്ടീവോ ഗേള്‍സ് അക്കാദമിയെ പരാജയപെടുത്തി ഗ്രാസ്‌റൂട്‌സ് ഗേള്‍സ് അക്കാദമി കിരീടം ചൂടി.

അണ്ടര്‍ 17 വിഭാഗത്തില്‍ ടൂര്‍ണമെന്റിലെ കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനായി ഫോക്കോസോക്കറിന്റെ നദീം മുഹമ്മദിനേയും, മികച്ച കളിക്കാരനായി ഗ്രാസ്‌റൂട്ട്‌സിന്റെ നായിഫിനേയും മികച്ച ഗോള്‍കീപ്പറായി സുഹൈബ് ഖാന്‍ (ഫോക്കോസോക്കര്‍) എന്നിവരേയും തിരഞ്ഞെടുത്തു.

അണ്ടര്‍ 14 വിഭാഗത്തില്‍ ടൂര്‍ണമെന്റിലെ കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനായി ഫോക്കോസോക്കറിന്റെ ഹേം ഷിരിഷ് ജിന്‍കയേയും, മികച്ച കളിക്കാരനായി സായിദീപിനേയും മികച്ച ഗോള്‍കീപ്പറായി ഹംദാനേയും (ജെ.എഫ് സി) തിരഞ്ഞെടുത്തു.

വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും യു.ഐ.സി മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ ലാലു ഗോപിനാഥ്, സുബൈര്‍ വാഴക്കാട്, മഞ്ജു മണിക്കുട്ടന്‍, ബി.പി എ ഹമീദ് വാഴക്കാട്, നൗഷാദ് ഇരിക്കൂര്‍ , ഷബീര്‍ ആക്കോട്, പി.കെ ഹമീദ്, യാസര്‍ അറഫാത്ത്, ഷറഫുദ്ധീന്‍ എ.പി, ജാവിഷ് അഹമ്മദ്, ബി.കെ കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ വിതരണം ചെയ്തു.

ദമാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശമീര്‍ കൊടിയത്തൂര്‍, സുബൈര്‍ വാഴക്കാട്, ആഷി നെല്ലിക്കുന്ന്, റഫീഖ് കൂട്ടിലങ്ങാടി, അഷ്‌റഫ് പി.ടി വാഴക്കാട് എന്നിവര്‍ കളിക്കാരെ പരിചയപെട്ടു.

ഷാമില്‍ ഊര്‍ക്കടവ്, ഷിജില്‍, മുഹമ്മദ് ഫഹദ്, ഷാഹിര്‍ ടി.കെ, അഫ്താബ്, അന്‍വര്‍ യു.കെ, ആഷിഖ്, ഇഖ്ബാല്‍, സബീഹ്, ഫവാസ് ഒ.കെ, അമന്‍ ഷിബിലി , ഷാഫി. പി, ഉനൈസ്, അനസ് എന്നിവര്‍ ടൂര്‍ണമെന്റ് സംഘാടനത്തിന് നേതൃത്വം നല്‍കി. പ്രസിഡണ്ട് മുജീബ് കളത്തില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഷബീര്‍ ആക്കോട് നന്ദിയും പറഞ്ഞു.

പടം : ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് സോക്കര്‍ ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായ ടീമിന് ലാലു ഗോപിനാഥ്, സുബൈര്‍ വാഴക്കാട് തുടങ്ങിയവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിക്കുന്നു.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026