l o a d i n g

കേരള

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ 'ബ്രഹ്‌മാസ്ത്രം': കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്; കെപിസിസി തീരുമാനം ഉടന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 3, 2025

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യെ കോണ്‍ഗ്രസില്‍ നിന്ന് ഉടന്‍ പുറത്താക്കിയേക്കും. കെ.പി.സി.സി. അധ്യക്ഷന്‍ തീരുമാനം ഉടന്‍ പ്രഖ്യാപിക്കും. പുതിയ പരാതികൂടി ഉയര്‍ന്നതോടെ രാഹുലിനെതിരെ 'ബ്രഹ്‌മാസ്ത്രം' പ്രയോഗിക്കാന്‍ ഹൈക്കമാന്‍ഡ് കെ.പി.സി.സിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

'വ്യക്തിയെന്ന നിലയില്‍ രാഹുല്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പാര്‍ട്ടി ബാധ്യതയേറ്റെടുക്കേണ്ടതില്ല' എന്ന കടുത്ത നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ പാര്‍ട്ടിയില്‍ തുടരുന്നതിനെതിരെ കേരളത്തിലും കേന്ദ്ര നേതൃത്വത്തിലും കടുത്ത അതൃപ്തി നിലനിന്നിരുന്നു.

രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരിട്ട് പരാതി ലഭിച്ചതോടെ കെ.പി.സി.സിക്ക് മേലുള്ള സമ്മര്‍ദ്ദം വര്‍ധിച്ചു. ഇന്നലെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കെ.പി.സി.സി. നേതാക്കളുമായി സംസാരിക്കുകയും ഇന്ന് തന്നെ പുറത്താക്കല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

രാഹുലിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന ശക്തമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഈ കടുത്ത നീക്കത്തിന് മുതിരുന്നത്.

കോണ്‍ഗ്രസിന്റെ കടുത്ത നിലപാടിന്റെ സൂചന നല്‍കി കെ. മുരളീധരന്‍ എം.പി. നേരത്തെ രംഗത്തെത്തിയിരുന്നു. 'രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം പുറത്തെടുക്കും, പുകഞ്ഞ കൊള്ളി പുറത്താണ്' എന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026