l o a d i n g

കേരള

കൊച്ചി കപ്പല്‍ശാലയില്‍ നാവിക കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ ഡൈവര്‍ മുങ്ങിമരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 3, 2025

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയുടെ കപ്പലിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കരാര്‍ തൊഴിലാളിയായ മുങ്ങല്‍ വിദഗ്ധന്‍ മുങ്ങി മരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു ഈ അപകടം.

എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ വിദഗ്ദ്ധ ഡൈവറായിരുന്നു അന്‍വര്‍ സാദത്ത്. കപ്പലിന്റെ അടിത്തട്ടിലെ അറ്റകുറ്റപ്പണികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ആളുകളെ നല്‍കുന്ന സ്ഥാപനമാണിത്. ഈ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള അന്‍വര്‍ സാദത്ത്, ഇന്നലെ രാവിലെ മുതല്‍ ജോലിയില്‍ സജീവമായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം കപ്പലിന്റെ അടിത്തട്ടിലേക്ക് മുങ്ങിയത്.

മുകളില്‍ നിന്ന് സുരക്ഷാ കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള മറ്റൊരു ഡൈവറായിരുന്നു. എന്നാല്‍, നിമിഷങ്ങള്‍ക്കകം അന്‍വറുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായി. രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അന്‍വര്‍ സാദത്തിന് ജീവനുണ്ടായിരുന്നെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെറുപ്പക്കാരനായ ഡൈവറുടെ മരണം കുടുംബത്തിനും കപ്പല്‍ശാലയിലെ സഹപ്രവര്‍ത്തകര്‍ക്കും കനത്ത ദുഃഖമായി. അന്‍വറിന് രണ്ട് സഹോദരങ്ങളുണ്ട്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026