l o a d i n g

കേരള

ഹജ്ജ് - 2026: വെയ്റ്റിംഗ് ലിസ്റ്റിലെ 391 പേര്‍ക്കും മെഹ്റം ക്വാട്ടയില്‍ കേരളത്തിലെ 43 പേര്‍ക്കുംകൂടി അവസരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 6, 2025

മലപ്പുറം: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പര്‍ 5173 വരെയുള്ളവര്‍ കൂടി 2026 ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ടു. 2026 വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പര്‍ 4783 മുതല്‍ 5173 വരെയുള്ള അപേക്ഷകര്‍ക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.

പുതുതായി വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ 2025 ഡിസംബര്‍ 15-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,77,300/ രൂപ അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓണ്‍ലൈന്‍ ആയോ പണമടക്കാവുന്നതാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയില്‍ അപേക്ഷകനും, നോമിനിയും ഒപ്പിടണം), പണമടച്ച പേ-ഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്‌ക്രീനിംഗ് & ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടര്‍ പരിശോധിച്ചതാകണം) 2025 ഡിസംബര്‍ 20-നകം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. അല്ലെങ്കില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫീസില്‍ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്. വിവരങ്ങള്‍ക്ക് 2026-ലെ സര്‍ക്കുലര്‍ നമ്പര്‍ 23 കാണുക.

മെഹ്റം ക്വാട്ടയില്‍ 43 പേര്‍ക്കുകൂടി അവസരം

ഈ വര്‍ഷം ഹജ്ജിന് ഇതിനകം തെരഞ്ഞെടുക്കപ്പെട്ട പുരുഷ മെഹ്‌റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിര്‍വ്വഹിക്കുവാന്‍ മറ്റു പുരുഷ മെഹ്‌റം ഇല്ലാത്ത സ്ത്രീകള്‍ക്കായി നീക്കിവെച്ച സീറ്റിലേക്ക് സര്‍ക്കുലര്‍ നമ്പര്‍ 16 പ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചിരുന്നു. മെഹ്്റം ക്വാട്ടയിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ കേരളത്തില്‍ നിന്നും 43 പേര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. 500 സീറ്റുകളാണ് ഈ വിഭാഗത്തിനായി മാറ്റിവെച്ചിരുന്നത്. രാജ്യത്താകെ 881 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇന്നലെ മുംബൈയല്‍ വെച്ച് നടന്ന നറുക്കെടുപ്പിലാണ് ഇതില്‍ നിന്നും 500 പേരെ തെരഞ്ഞെടുത്തത്. ബാക്കിയുള്ള 381 പേര്‍ വെയ്റ്റീംഗ് ലിസ്റ്റിലാണ്. കേരളത്തില്‍ മെഹ്റം ക്വാട്ടക്ക് യോഗ്യരായ 79 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ 43 പേര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.
മെഹ്്റം ക്വാട്ടയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ 2025 ഡിസംബര്‍ 15-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,77,300/ അടക്കണം.
രേഖകള്‍ 2025 ഡിസംബര്‍ 20-നകം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുകയോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്. വിവരങ്ങള്‍ക്ക് 2026-ലെ സര്‍ക്കുലര്‍ നമ്പര്‍ 22 കാണുക.

Phone: 0483-2710717, 2717572. Website: https://hajcommittee.gov.in, kerlahajcommittee.org

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026