l o a d i n g

കേരള

ഇത് അന്തിമ വിധിയല്ലെന്നും മേല്‍ക്കോടതികളുണ്ടെന്നും റിട്ട.എഡിജിപി ബി.സന്ധ്യ, സര്‍ക്കാര്‍ അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 8, 2025

തിരുവനന്തപുരം: അന്തിമവിധിവരെ അതിജീവിതയ്‌ക്കൊപ്പം പ്രോസിക്യൂഷനും പൊലീസും ഉണ്ടാകുമെന്ന് അന്വേഷണ സംഘത്തിന്റെ മുന്‍ മേധാവി റിട്ട.എഡിജിപി ബി.സന്ധ്യ വ്യക്തമാക്കി. ഇത് അന്തിമ വിധി അല്ലെന്നും മേല്‍ക്കോടതികളുണ്ടെന്നും മുന്നോട്ടു പോകുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'കേസിലെ ഗൂഢാലോചന എന്നും വെല്ലുവിളിയാണ്. പ്രോസിക്യൂഷന്‍ അത് തെളിയിച്ചില്ല എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. ഇത് അന്തിമ വിധിയല്ല. മേല്‍ക്കോടതി ഉണ്ട്. പൊലീസും മൂന്ന് പ്രോസിക്യൂട്ടര്‍മാരും നല്ല രീതിയില്‍ ജോലി ചെയ്തു. ഈ കേസിലൂടെ സിനിമാ മേഖലയില്‍ പോസിറ്റീവായ കാര്യങ്ങളുണ്ടായി. പൊലീസിനു നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. അതിജീവിത മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് കരുതുന്നു. കാത്തിരിക്കാം'' ബി.സന്ധ്യ പറഞ്ഞു.

സര്‍ക്കാര്‍ അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിധിവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ വിധിയുടെ കൂടുതല്‍ ഉള്ളടക്കങ്ങള്‍ അറിഞ്ഞില്ലെന്നും ഇതിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയശേഷം മേല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതിജീവിതയ്ക്ക് അനുകൂലമായ നിലപാടാണ് എന്നും സര്‍ക്കാര്‍ എടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കി. തനിക്കെതിരെ ഗുഢാലോചന നടന്നുവെന്ന ദിലീപിന്റെ വിശദീകരണത്തിന് പ്രസക്തിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. കേസില്‍ അടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026