l o a d i n g

കേരള

പ്രവാസി വിരുദ്ധ ഇടത് മുന്നണിയെ പരാജയപ്പെടുത്തുക -പ്രവാസി ലീഗ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 8, 2025

കോഴിക്കോട് : പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും വാഗ്ദാനങള്‍ മാത്രം നല്‍കി പ്രവാസികളെ വഞ്ചിക്കുന്ന സിപിഎം മുന്നണിയെ പരാജയപ്പെടുത്താന്‍ തദ്ദേശ വോട്ട് അവകാശം വിനിയോഗിക്കണമെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി വോട്ടര്‍മാരോട് അഭ്യാര്‍ത്ഥിച്ചു. പെന്‍ഷന്‍ പദ്ധതിയിലെ പ്രായ പരിധി അര്‍ഹരായ നിരവധി പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനാല്‍ പ്രായ പരിധി ഒഴിവാക്കണമെന്ന ആവശ്യം പിണറായി സര്‍ക്കാര്‍ വര്ഷങ്ങളായി അവഗണിക്കുന്നു എന്ന് മാത്രമല്ല, പെന്‍ഷന്‍ അംഗത്വം അംശദായ കുടിശ്ശിക അടച്ചു പുതുക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്.

പെന്‍ഷന്‍ പദ്ധതി അംഗത്വ അപേക്ഷകളും, അംശദായം മുഴുവന്‍ അടച്ചു പൂര്‍ത്തിയാക്കി പെന്‍ഷന്‍ ലഭിക്കാനുള്ള അപേക്ഷകളും തീര്‍പ്പാക്കാതെ കിടക്കുന്നത് പതിനായിരത്തില്‍ ഏറെയാണ്. ലഭിക്കുന്ന പെന്‍ഷന്‍ തന്നെ മാസങ്ങള്‍ വൈകിയാണ് അക്കൗണ്ടില്‍ എത്തുന്നത്. ഈയിടെ പ്രഖ്യാപിച്ച നോര്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലും തിരിച്ചു വന്ന പ്രവാസികളെ ഒഴിവാക്കി, വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും പദ്ധതി പ്രയോജനകരമല്ലാതാക്കി. പ്രവാസി പുനരധിവാസ പദ്ധതി പതിറ്റാണ്ടായി കടലാസില്‍ തന്നെയാണ്.

ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളില്‍ പോലും പ്രവാസി ദ്രോഹ സമീപനം സ്വീകരിക്കുന്ന ഇടത് മുന്നണിയെ പരാജയപ്പെടുത്തുകയും യു ഡി എഫ് മുന്നണിയെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിജയിപ്പിക്കണമെന്നും പ്രവാസി കുടുംബങ്ങളോടും വോട്ടര്മാരോടും പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു, ഇമ്പിച്ചിമമ്മു ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, പി എം കെ കാഞ്ഞിയൂര്‍, പി എം എ ജലീല്‍, കെ വി മുസ്തഫ, കെ സി അഹ്‌മദ്, ഉമയനല്ലൂര്‍ ഷിഹാബുദ്ധീന്‍, ഷുഹൈബ് അബ്ദുള്ള കോയ, കെ കെ അലി, എന്‍ പി ശംസുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026