l o a d i n g

കായികം

സിഫ് റബിഅ ടീ ചാമ്പ്യന്‍സ് ലീഗ്; ഇന്ന എ ഡിവിഷനില്‍ നിര്‍ണായക മത്സരങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 12, 2025

ജിദ്ദ: സിഫിന്റെ (സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം) ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ നടന്നുവരുന്ന സിഫ് റബിഅ ടീ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് എ ഡിവിഷനിലെ മത്സരങ്ങള്‍ സെമി ഫൈനല്‍ സാധ്യതകള്‍ നിര്‍ണയിക്കുന്ന അതിനിര്‍ണായക പോരാട്ടങ്ങളാകും. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, റിസ്വാന്‍ അലി, അഫ്സല്‍ മുത്തു തുടങ്ങി വന്‍ താരനിരയാണ് വസീരിയ അല്‍ താവൂന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ബൂട്ടണിയുക.

രാത്രി 11 മുതല്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ ബാന്‍ ബേക്കറി മഹ്ജര്‍ എഫ്.സി, യാംബു എഫ്.സി ടീമുമായും, റീം അല്‍ ഉല ഈസ്റ്റി സാബിന്‍ എഫ്.സി എന്‍കംഫര്‍ട് എ.സി.സി എ ടീമിനെയും നേരിടും. ഇന്ത്യന്‍ ഫുട്ബാളിലെ ശ്രദ്ധേയ മുഖങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, മുഹമ്മദ് സുഹൈല്‍, കേരള ബ്ലാസ്റ്റേഴ്സ് താരം റിസ്വാന്‍ അലി, ഐ ലീഗ് താരങ്ങളായ ഫാരിസ് റഹ്‌മാന്‍, അര്‍ഷല്‍ എന്നിവരടങ്ങിയ ശക്തമായ നിരയാണ് മഹ്ജറിന്റെ കരുത്ത്.

മറുവശത്ത്, ആദ്യ മത്സരത്തില്‍ ശക്തരായ സാബിന്‍ എഫ്.സിയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യാമ്പു എഫ്.സി. കേരള സന്തോഷ് ട്രോഫി താരം അജ്മല്‍ കുന്നുമ്മല്‍, ഐ ലീഗ് താരങ്ങളായ ഫായിസ്, ദില്‍ഷാദ്, ഡാനിഷ് തുടങ്ങിയ പ്രമുഖരാണ് യാമ്പുവിനു വേണ്ടി കളത്തിലിറങ്ങുന്നത്. രണ്ടാം മത്സരത്തില്‍ ഒരു പോയിന്റ് മാത്രമുള്ള റീം അല്‍ ഉല ഈസ്റ്റി സാബിന്‍ എഫ്.സിക്ക് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്.

ഇന്ത്യന്‍ താരം മുഹമ്മദ് സനാന്‍, കേരള സന്തോഷ് ട്രോഫി താരം അഫ്സല്‍ മുത്തു, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ബാംഗ്ലൂര്‍ എഫ്.സി ടീമുകളിലെ മണിപ്പൂരി താരങ്ങളായ അല്ലന്‍ ക്യാമ്പര്‍, ഒവാനിജു പാജു, ദാമന്‍ ചൈന്‍ തുടങ്ങിയ പ്രമുഖരെ അണിനിരത്തിയാണ് സാബിന്‍ എഫ്.സി ഇറങ്ങുന്നത്. മറുപക്ഷത്ത്, സിഫ് ഫുട്ബാളില്‍ ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍പട്ടം നേടിയ റെക്കോര്‍ഡുള്ള എന്‍കംഫര്‍ട് എ.സി.സി എ ശക്തമായ ടീമാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026