l o a d i n g

കേരള

ലോകം ഇത്‌പോലെ നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കേ കഴിയൂ -കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാന്‍ മധു.എസ്. നായര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 22, 2025

കൊച്ചി: പരി:സ്ഥിതിയുടെ പേരില്‍ കുറച്ചുപേര്‍ മുന്നിട്ടിറങ്ങാനുണ്ടായതിന്റെ ഫലമാണ് പശ്ചിമഘട്ടത്തെ സൈലന്റ് വാലി മുതല്‍ അറബിക്കടലോരത്തെ മംഗളവനം വരെയുള്ള ജൈവവൈവിധ്യ മേഖലയെ നിലനിര്‍ത്താന്‍ കഴിഞ്ഞതെന്ന് കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു.എസ്. നായര്‍ അഭിപ്രായപ്പെട്ടു. ഈ ലോകം ഇതേപോലെ നിലനിര്‍ത്താന്‍ ഭൂമിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കണം. അതിന് നിശ്ചയദാര്‍ഢ്യമുള്ള തലമുറ വളര്‍ന്നു വരണം. അത്തരമൊരു ഉത്തവാദിത്തം നിറവേറ്റാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിനേ കഴിയൂവെന്നും കുട്ടികള്‍ അത് നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്ന 'ഹരിതാഭമയം, അതിജീവനപാഠം' എന്ന 20 വിദ്യാലയങ്ങളില്‍ ഫലവൃക്ഷത്തോട്ടം വെച്ചു പിടിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടം വടുതല ചിന്മയ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതിനോടൊപ്പം 25,000 കറിവേപ്പില തൈകളുടെ വിതരണ ഉദ്ഘാടനം എന്‍.പി.ഒ.എല്‍ (ഡി.ആര്‍.ഡി.ഒ ) സയന്റിസ്റ്റ് കെ. രമിതയും നിര്‍വഹിച്ചു. ഏതൊരു വലിയ പദ്ധതിയുടെയും ആദ്യവിത്ത് മുളപൊട്ടുന്നത് മനുഷ്യന്റെ മനസ്സിലാണെന്നും അത് യഥാര്‍ഥ്യമാക്കാന്‍ ഉല്‍ക്കടമായൊരു കരുത്തു ആര്‍ജിച്ചെടുക്കാന്‍ കുട്ടികള്‍ കുഞ്ഞിന്നാളിലേ ശീലിക്കണമെന്നും രമിത പറഞ്ഞു, രാജ്യം നേടിയെടുത്ത സൈനിക കരുത്തിന്റെ ബീജാവാപം മുളപൊട്ടിയതും മനസ്സില്‍ വിരിഞ്ഞ ആശയങ്ങളില്‍ നിന്നാണ്. സ്‌കൂള്‍ വളപ്പില്‍ 10 ഫലവൃക്ഷങ്ങള്‍ നട്ടുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.

കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ. വി തോമസ്, ചിന്മയമിഷന്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ചറല്‍ ട്രസ്റ്റ് ചീഫ് സേവക് എ. ഗോപാലകൃഷ്ണന്‍, കൃഷി വിജ്ഞാനകേന്ദ്രം (എന്‍സിഎആര്‍) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. ഷിനോജ് സുബ്രഹ്‌മണ്യന്‍, വേണുഗോപാല്‍.സി. ഗോവിന്ദ്, സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും തൈ നടീലില്‍ പങ്കാളികളായി.

ചടങ്ങില്‍ പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റികൂടിയായ പ്രൊഫ. കെ.വി തോമസ് സ്വാഗതം പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്കൂടിയായ എ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷിനോജ് സുബ്രഹ്‌മണ്യന്‍ പദ്ധതി വിശദീകരിച്ചു. ചിന്മയ വിദ്യാലയം പ്രിന്‍സിപ്പല്‍ വി. പ്രതിഭ, വേണുഗോപാല്‍.സി.ഗോവിന്ദ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. എറണാകുളം കെ.വി.കെ ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് ഷോജി ജോയ് എഡിസണ്‍ നന്ദി പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാധനം ട്രസ്റ്റ് നടത്തി വരുന്നതാണ് ഫലവൃക്ഷത്തോട്ടം വെച്ച്പിടിപ്പിക്കുന്ന പദ്ധതി. ഭൂമിയെ പച്ചയണിയിച്ച് സംരക്ഷിക്കുവാനും വായു മലിനീകരണം പരിഹരിക്കുവാനും വൃക്ഷങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമാക്കി ഈ ദിശയില്‍
വിദ്യാര്‍ത്ഥികള്‍ക്ക് ഹരിത പാഠവുമായാണ് വിദ്യാധനം ട്രസ്റ്റ് പദ്ധതിക്ക് രൂപം നല്‍കിയത്.

ഫോട്ടോ: പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് നടപ്പാക്കിവരുന്ന 'ഹരിതാഭമയം, അതിജീവനപാഠം' ഫലവൃക്ഷത്തോട്ടം പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം വടുതല ചിന്മയ സ്‌കൂളില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു.എസ്. നായരും ഭാര്യ എന്‍.പി.ഒ.എല്‍ (ഡി.ആര്‍.ഡി.ഒ ) സയന്റിസ്റ്റ് കെ. രമിതയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026