l o a d i n g

കേരള

കുടുംബ തര്‍ക്കം; പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 23, 2025

കണ്ണൂര്‍: കുടുംബ തര്‍ക്കത്തെത്തുടര്‍ന്നുള്ള നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ രാമന്തളിയെ നടുക്കി ദാരുണ അന്ത്യം. രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമന്തളി സെന്ററിന് സമീപം വടക്കുമ്പാട് റോഡിലെ കൊയിത്തട്ട താഴത്തെ വീട്ടില്‍ കലാധരന്‍ (36), മാതാവ് ഉഷ (56), കലാധരന്റെ മക്കളായ ഹിമ (6), കണ്ണന്‍ (2) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം കലാധരനും ഉഷയും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയിലെ മേശപ്പുറത്ത് കീടനാശിനിയുടെ കുപ്പിയും പാലും കണ്ടെത്തിയിട്ടുണ്ട്.

തങ്ങളുടെ മരണത്തിന് പൂര്‍ണ്ണ ഉത്തരവാദികള്‍ ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. 'മക്കളെ വെച്ച് തന്നെ തേജോവധം ചെയ്യുകയാണ്. താങ്ങാവുന്നതിലും അധികമായതിനാലാണ് ഈ കടുംകൈ ചെയ്യുന്നത്' എന്ന് കലാധരന്‍ കുറിച്ചിട്ടുണ്ട്. തന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകള്‍ മൊബൈല്‍ ഫോണിലുണ്ടെന്നും ഫോണ്‍ തുറക്കാനുള്ള ലോക്ക് പാറ്റേണ്‍ ഉള്‍പ്പെടെ കുറിപ്പില്‍ വരച്ചു വെച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കലാധരനും ഭാര്യയും തമ്മില്‍ ദീര്‍ഘകാലമായി കുടുംബകോടതിയില്‍ കേസ് നിലവിലുണ്ടായിരുന്നു. കുട്ടികളെ ഭാര്യയ്‌ക്കൊപ്പം വിടാനായിരുന്നു കോടതിയുടെ ഉത്തരവ്. കുട്ടികളെ ഉടന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യവീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. കുട്ടികളെ ഇന്ന് തന്നെ വിട്ടുകൊടുക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. കുട്ടികളെ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ കോടതി പരിഗണിച്ചില്ലെന്ന പരാതിയും കലാധരന്‍ കുറിപ്പില്‍ ഉന്നയിച്ചിട്ടുണ്ട്.

പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ എ.കെ. ഉണ്ണിക്കൃഷ്ണന്‍ ജോലി കഴിഞ്ഞ് രാത്രി 9 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് ദുരന്തവാര്‍ത്ത പുറംലോകം അറിയുന്നത്. വീട് പൂട്ടിയ നിലയിലായിരുന്നു. ഉണ്ണിക്കൃഷ്ണന്‍ വിളിച്ചിട്ടും മറുപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സിറ്റൗട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് കലാധരനെയും ഉഷയെയും കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലും കുട്ടികളെ താഴെ മരിച്ച നിലയിലും കണ്ടെത്തിയത്.

കണ്ണൂര്‍ റൂറല്‍ എസ്.പി അനൂജ് പലിവാളിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പാചകത്തൊഴിലാളിയായ കലാധരന്റെയും കുടുംബത്തിന്റെയും അപ്രതീക്ഷിത വിയോഗം രാമന്തളി ഗ്രാമത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തി.

ഫോട്ടോ: കലാധരന്‍.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026