l o a d i n g

കായികം

സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗ് ഡി ഡിവിഷനില്‍ ടാലെന്റ് ടീന്‍സും ജെ എസ് സിയും ഫൈനലില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 23, 2025


ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ നടന്നു വരുന്ന സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ പതിനേഴു വയസ്സിനു താഴെയുള്ള കുട്ടികളുടെ ടീമുകള്‍ മത്സരിക്കുന്ന ഡി ഡിവിഷനില്‍ കഴിഞ്ഞ വെളളിയാഴ്ച നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ ടാലെന്റ്‌റ് ടീന്‍സ് അക്കാഡമി ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പവര്‍ സ്‌പോട് ഫിറ്റ്‌നസ് സ്‌പോര്‍ട്ടിങ് യുണൈറ്റഡിനെ തോല്‍പ്പിച്ചു. മുഹമ്മദ് ഷിഹാന്‍ ആണ് ടാലെന്റ്‌റ് ടീന്‍സിന്റെ രണ്ടു ഗോളുകളും നേടിയത്. മുഹമ്മദ് ഷിഹാന്‍ തന്നെയാണ് മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും.

ആവേശകരമായ ഡി ഡിവിഷന്‍ രണ്ടാം സെമിഫൈനലില്‍ ജെ എസ് സി സോക്കര്‍ അക്കാഡമി, ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലിങ്ക് ടെലികോം സോക്കര്‍ ഫ്രീക്സ് ജൂനിയറിനെ തോല്‍പ്പിച്ചാണ് ഫൈനലിലില്‍ സ്ഥാനമുറപ്പിച്ചത്. മത്സരത്തിന്റെ നിശ്ചിത സമയത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായതിനെ തുടര്‍ന്ന് എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ മുഹമ്മദ് റിദാന്‍ നേടിയ ഗോളിലൂടെ സോക്കര്‍ ഫ്രീക്സ് ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ മുഹമ്മദ് നിഷാന്‍ ലൂടെ രണ്ടു ഗോളുകള്‍ തിരിച്ചടിച് ജെ സി സി മത്സരത്തില്‍ ജയം പിടിച്ചെടുത്ത് ഫൈനലിലേക്ക് ടിക്കറ്റുറപ്പിക്കുകയായിരുന്നു. ജെ എസ് സി സോക്കര്‍ അക്കാഡമിയുടെ മുഹമ്മദ് നിഷാന്‍ ആണ് പ്ലയെര്‍ ഓഫ് ദി മാച്ച്.

ബി ഡിവിഷന്‍ ആദ്യ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ന്യൂകാസില്‍ എഫ് സി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വിജയ് മസാല ബി എഫ് സി ജിദ്ദയെ തോല്‍പ്പിച്ചു സെമിഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ മത്സരത്തില്‍ രണ്ടു തവണ പിന്നില്‍ നിന്ന ശേഷം ഉജ്വലമായി തിരിച്ചടിച്ച് കൊണ്ടാണ് ന്യൂ കാസില്‍ എഫ് സി മത്സരത്തില്‍ ജയവും സെമിഫൈനല്‍ പ്രവേശനവും ഉറപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അമന്‍ തോട്ടശ്ശേരി നേടിയ ഗോളിലൂടെ ബി എഫ് സി ജിദ്ദ മത്സരതില്‍ ലീഡ് നേടിയിരുന്നു, എന്നാല്‍ ഇടവേളക്ക് തൊട്ടുമുമ്പ് നിബില്‍ നേടിയ ഗോളിലൂടെ ന്യൂകാസില്‍ സമനില നേടി. ഇടവേള കഴിഞ്ഞു തിരിച്ചെത്തിയ ഉടന്‍ മുഹമ്മദ് അന്‍സാ ബി എഫ് സിക്ക് വീണ്ടും ലീഡ് നേടിക്കൊടുത്തു . എന്നാല്‍ അധികം വൈകാതെ മുഹമ്മദ് അനീസ് ന്യൂകാസില്‍ എഫ് സിക്ക് സമനില നേടിക്കൊടുത്തു. സമനില ഗോള്‍ വീണതോടെ മത്സരത്തില്‍ ആധിപത്യം പിടിച്ചെടുത്ത ന്യൂകാസില്‍ എഫ് സി അവരുടെ തിരൂര്‍ സാറ്റ് എഫ് സി താരമായ മുഹമ്മദ് നിബ്രാസ് നേടിയ രണ്ടു ഗോളുകളിലൂടെ മത്സരത്തില്‍ ജയം ഉറപ്പിച് ബി ഡിവിഷനില്‍ സെമിഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി. കളിയിലെ കേമനായി തിരഞ്ഞെടുത്ത മുഹമ്മദ് നിബ്രാസിനു റാബിയാ ടി മാര്‍ക്കറ്റിങ് ഡയറക്ടര്‍ അബ്ദുല്‍ നാഫൈ കുപ്പനത്തു ട്രോഫി നല്‍കി. ആ ഡിവിഷനില്‍ തന്നെ നടന്ന മറ്റൊരു മത്സരത്തില്‍ റബിയ ടീ ബ്ലൂസ്റ്റാര്‍ എ ടീമും എം എസ് ഐ കോള്‍ഡ് ചെയിന്‍ ടെക്‌നോളോജിസ് റെഡ്സീ ബ്ലാസ്റ്റേഴ്‌സും രണ്ടു ഗോള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞു. ഷാനിഫ്, സുബിന്‍ കൃഷ്ണ എന്നിവര്‍ റെഡ്സീ ബ്ലാസ്റ്റേഴ്‌സിന്റെയും സുഫൈദ്, മുഹമ്മദ് സഫ്‌നീദ് എന്നിവര്‍ ബ്ലൂസ്റ്റാറിന്റെയും ഗോളുകള്‍ നേടി. റെഡ്സീ ബ്ലാസ്റ്റേഴ്സിന്റെ ഷാനിഫ് ആണ് പ്ലയെര്‍ ഓഫ് ദി മാച്ച്. രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി റെഡ്സീ ബ്ലാസ്റ്റേഴ്സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ചാമ്പ്യന്‍സ് ലീഗ് എ ഡിവിഷന്‍ അവസാന ലീഗ് മത്സരങ്ങളില്‍ അടുത്ത വെള്ളിയാഴ്ച്ച എച് എം ആര്‍ റിയല്‍ കേരള എഫ് സി, എഫ് സി യാമ്പുവിനെയും ബാന്‍ ബേക്കറി മഹ്ജര്‍ എഫ് സി, അര്‍കാസ് ബ്ലാസ്റ്റേഴ്സ് എഫ് സിയെയും നേരിടും. ബി ഡിവിഷന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും അടുത്ത വെള്ളിയാഴ്ച്ച നടക്കും. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരങ്ങളടക്കം, നിരവധി ഐ എസ് എല്‍,, ഐ ലീഗ്, കേരള പ്രീമിയര്‍ ലീഗ് താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിയും.

ഭാഗ്യ നറുക്കെടുപ്പിലൂടെ കണികള്‍ക്കായി സാന്‍ഫോര്‍ഡും സിഫും സംയുക്തമായി സംഘടിപ്പിക്കുന്ന നിരവധി ആകര്‍ഷണീയമായ സമ്മാനങ്ങളും , കൂടാതെ സ്‌കൈമോണ്ട് നല്‍കുന്ന ''നാട്ടില്‍ ഒരു സ്‌കൂട്ടി'' എന്നിവയുമുണ്ടായിരിക്കുമെന്നു സിഫ് ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ: റെഡ് സീ എഫ്‌സി ബ്ലൂ സ്റ്റാര്‍ എഫ്‌സി മത്സരത്തില്‍നിന്ന്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026