l o a d i n g

കേരള

ശ്രീമൂലനഗരം തണലില്‍ താരപ്പൊലിമ; ക്രിസ്മസ് - പുതുവത്സര സംഗമം ആവേശമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 31, 2025

ശ്രീമൂലനഗരം: നെടുമ്പാശ്ശേരി തണല്‍ ഗ്രാന്‍ഡ്മ ഹോമിലെ അന്തേവാസികള്‍ക്ക് സന്തോഷത്തിന്റെ പുത്തന്‍ അനുഭവം പകര്‍ന്ന് ക്രിസ്മസ് - പുതുവത്സര സംഗമം സംഘടിപ്പിച്ചു. ശ്രീമൂലനഗരം തണല്‍ ഗ്രാന്‍ഡ്മ ഹോമില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ താരങ്ങളായ ടിനി ടോം, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. മിമിക്രിയും പാട്ടുകളുമായി താരങ്ങള്‍ സദസ്സിനെ കയ്യിലെടുത്തതോടെ അന്തേവാസികളായ സഹോദരിമാര്‍ക്കും അത് അവിസ്മരണീയ നിമിഷങ്ങളായി.

തണല്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഡേവിസ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. തണലിലെ അന്തേവാസികള്‍ അവതരിപ്പിച്ച പാട്ടുകളും നൃത്തവും മിമിക്രിയും ചടങ്ങിന് മാറ്റുകൂട്ടി. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ സൈക്കിള്‍ ചവിട്ടി റെക്കോര്‍ഡ് നേട്ടം കൈവരിച്ച സലിം കോട്ടപ്പുറത്തെ ചടങ്ങില്‍ ആദരിച്ചു.

താരങ്ങളായ ടിനി ടോമിനും വിഷ്ണു ഉണ്ണിക്കൃഷ്ണനും തണലിന്റെ സ്‌നേഹോപഹാരങ്ങള്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം, പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഡേവിസ് എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു. തണല്‍ സെക്രട്ടറി പി.എല്‍ സമദ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ സിറാജ്, ആസ്റ്റര്‍ ഡി.എം. ഫൗണ്ടേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ലത്തീഫ് ഖാസിം, പവിഴം ഗ്രൂപ്പ് ചെയര്‍മാന്‍ പവിഴം ജോര്‍ജ്ജ്, സിനിമാ താരങ്ങളായ സലിം ബാബ, ഉണ്ണിക്കൃഷ്ണന്‍ ചിറ്റൂര്‍, ചെങ്കിസ് ഖാന്‍ എന്നിവര്‍ സംസാരിച്ചു. തണല്‍ ഭാരവാഹികളും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരുമായ റോയല്‍ റഫീഖ്, ശ്രീമൂലനഗരം മോഹന്‍, അന്‍സാര്‍ നെടുമ്പാശ്ശേരി, പി.എസ് നൗഷാദ്, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍, കരുണാഭവനിലെ സിസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു.

തണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ അബ്ദുല്‍ സലാം, കെ.എസ് ഷാജഹാന്‍, അബ്ദുഹീം മുടിക്കല്‍, എ.കെ അബ്ദുല്‍ സലാം, അബ്ദുറഹ്‌മാന്‍, ജീവനക്കാരായ ഷാജഹാന്‍ വടകര, റമീസ്, അഞ്ജിത, ജസ്‌ന എന്നിവരും വനിതാ വാളണ്ടിയര്‍മാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026