l o a d i n g

കേരള

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ രണ്ടു മരണം: യൂണിറ്റ് അടച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 1, 2026

ആലപ്പുഴ: ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധയേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ട് രോഗികള്‍ മരിച്ചു. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്. ഗുരുതരമായ വീഴ്ചയുണ്ടായെന്ന പരാതിയെത്തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് താല്‍ക്കാലികമായി അടച്ചുപൂട്ടി.

ഡിസംബര്‍ 29 തിങ്കളാഴ്ച ഡയാലിസിസിന് വിധേയരായ അഞ്ചുപേര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. രാവിലെ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛര്‍ദിയുമുണ്ടായ നാലു പേരില്‍ മൂന്നുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇതില്‍ മജീദിനെ മെഡിക്കല്‍ കോളജിലും, അവിടെ ഐസിയു സൗകര്യം ലഭിക്കാത്തതിനാല്‍ രാമചന്ദ്രനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മജീദ് 30ന് രാത്രിയും രാമചന്ദ്രന്‍ ഇന്നലെ രാവിലെയുമാണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റൊരാള്‍ ചികിത്സയില്‍ തുടരുകയാണ്.

ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റില്‍ ഡയാലിസിസ് ചെയ്ത രണ്ടുപേര്‍ക്കും സമാനമായ ലക്ഷണങ്ങള്‍ കണ്ടിരുന്നു. ഇവര്‍ നിലവില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ഒരേസമയം ഏഴുപേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സൗകര്യമുള്ള യൂണിറ്റിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്.

ഡയാലിസിസ് ഉപകരണങ്ങളില്‍ നിന്നോ വെള്ളത്തില്‍ നിന്നോ ഉള്ള അണുബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ഹരിപ്പാട് നഗരസഭ ആശുപത്രി അധികൃതരോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

രമേശ് ചെന്നിത്തല എംഎല്‍എയുടെ പരാതിയെത്തുടര്‍ന്ന് സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. രോഗികളുടെ മരണം അതീവ ഗൗരവകരമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

നിലവില്‍ ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും ജലവും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വന്നതിനുശേഷം മാത്രമേ അണുബാധയുടെ ഉറവിടം വ്യക്തമാകൂ. നിലവില്‍ ഡയാലിസിസ് മുടങ്ങിയ രോഗികള്‍ക്ക് മറ്റ് ആശുപത്രികളില്‍ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026