l o a d i n g

കേരള

സേവ് ബോക്‌സ് തട്ടിപ്പ്: നടന്‍ ജയസൂര്യ ഒരു കോടിയോളം രൂപ കൈപ്പറ്റിയതായി ഇ.ഡി; ജനുവരി ഏഴിന് വീണ്ടും ചോദ്യം ചെയ്യും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 1, 2026

കൊച്ചി: ഓണ്‍ലൈന്‍ ലേല ആപ്പായ 'സേവ് ബോക്‌സുമായി' ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസില്‍ സിനിമാ നടന്‍ ജയസൂര്യക്കെതിരെ നിര്‍ണ്ണായക കണ്ടെത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിലെ മുഖ്യപ്രതി സ്വാതിക് റഹീമിന്റെ അക്കൗണ്ടില്‍ നിന്ന് ജയസൂര്യയുടെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്ക് ഏകദേശം ഒരു കോടിയോളം രൂപ എത്തിയതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന് ഇ.ഡി നോട്ടീസ് നല്‍കി.

കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണ് ഈ തുകയെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. എന്നാല്‍, തട്ടിപ്പിലൂടെ സമ്പാദിച്ച പണമാണ് ഇതെന്നു തെളിഞ്ഞാല്‍ തുക കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് ഇ.ഡി നീങ്ങും. ഡിസംബര്‍ 29-ന് ജയസൂര്യയെയും ഭാര്യയെയും ഇ.ഡി ചോദ്യം ചെയ്തിരുന്നുവെങ്കിലും സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇടപാടുകളുടെ പൂര്‍ണ്ണമായ രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.

ഇന്ത്യയിലെ ആദ്യ 'ബിഡ്ഡിങ് ആപ്പ്' എന്ന് പ്രചരിപ്പിച്ചായിരുന്നു തൃശൂര്‍ സ്വദേശി സ്വാതിക് റഹീം സേവ് ബോക്‌സ് പുറത്തിറക്കിയത്. ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു വാഗ്ദാനം. ലേലത്തില്‍ പങ്കെടുക്കാന്‍ പണം നല്‍കി വെര്‍ച്വല്‍ കോയിനുകള്‍ വാങ്ങണം. ഇതിലൂടെ ലഭിക്കുന്ന പണം കമ്പനി കൈക്കലാക്കുകയും ലേലത്തില്‍ തോല്‍ക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്ന രീതിയായിരുന്നു ഇത്.

സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ 2023-ല്‍ സ്വാതിക് റഹീമിനെ തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നഷ്ടപ്പെട്ട നൂറുകണക്കിന് നിക്ഷേപകര്‍ ഉണ്ടെന്നാണ് കരുതുന്നത്.

ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതും ബ്രാന്‍ഡ് അംബാസഡറായതും ജയസൂര്യയായിരുന്നു. ജയസൂര്യയുടെ സാന്നിധ്യം ആപ്പിന് വലിയ വിശ്വാസ്യത നല്‍കുകയും കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയാകാന്‍ കാരണമാവുകയും ചെയ്തു. സ്വാതിക റഹീമിന് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാല്‍ കൂടുതല്‍ താരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്. തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞുകൊണ്ടാണോ ജയസൂര്യ ഇതിന്റെ ഭാഗമായതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026