l o a d i n g

കായികം

സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ഇന്ന് ജിദ്ദ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 2, 2026

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ നടന്നു വരുന്ന സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് (വെള്ളിയാഴ്ച്ച) ജിദ്ദ കിംഗ് അബ്ദുല്‍ അസിസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന ബി ഡിവിഷനിലെ ആദ്യ സെമിയില്‍ അഹ്ദാബ് ഇന്‍ര്‍നാഷണല്‍ സ്‌കൂള്‍ ചാംസ് സാബിന്‍ എഫ് സി, ആര്‍ച്ചുണ് അഡ്വെര്‍ടൈസിങ് ആന്‍ഡ് ഇവെന്റ്‌സ് എ സി സി ബി ടീമിനെ നേരിടും. ബി ഡിവിഷനിലെ രണ്ടാം സെമിഫൈനലില്‍ ഡേയ് ബൈ ഡേയ് മാര്‍ക്കറ്റ് യാസ് എഫ് സി, എച് എം ആര്‍ ജെ എസ് സി ഫാല്‍ക്കണ്‍ എഫ് സിയെയും നേരിടും. മുഹമ്മദന്‍സ് താരം നിഷാദ് മാവൂര്‍, മണിപ്പൂരി താരം ഷാജഹാന്‍ മുഹമ്മദ്, തെലുങ്കാന സംസ്ഥാന താരം ഇമാദ് നാസര്‍, തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സൗദി അറേബ്യയിലെ ജിദ്ദ, ദമ്മാം,റിയാദ്,തബൂക് പ്രവിശ്യകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും നാട്ടില്‍ നിന്നെത്തിയ ജില്ലാ, സംസ്ഥാന താരങ്ങളും ബി ഡിവിഷനില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിയും

വൈകുന്നേരം 6:30 ന് നടക്കുന്ന എ ഡിവിഷനിലെ ആദ്യ സെമിഫൈനലില്‍ മുന്‍ ചാമ്പ്യന്മാരും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ്അപ്പുമായ എച് എം ആര്‍ റിയല്‍ കേരള എഫ് സി, അര്‍കാസ് ബ്ലാസ്റ്റേഴ്സ് എഫ് സിയുമായി ഏറ്റുമുട്ടും. ലീഗ് റൗണ്ടിലെ മൂന്ന് കളികളും ജയിച്ചു ഒന്നാം സ്ഥാനക്കാരായാണ് റിയല്‍ കേരള എഫ് സി സെമിഫൈനലില്‍ പ്രവേശിച്ചതെങ്കില്‍ ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മഹ്ജര്‍ എഫ് സിയെ തോല്‍പ്പിച്ചു നാല് പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്സ് എഫ് സി സെമിയില്‍ ഇടം നേടിയത്. പരിചയ സമ്പന്നനായ ഇന്ത്യന്‍ താരം വി പി സുഹൈര്‍, വേഗതയും മികച്ച പന്തടക്കവും കൊണ്ട് ഏത് പ്രതിരോധനിരക്കും ഭീഷണി ആവുന്ന ഈസ്റ്റ് ബംഗാള്‍ താരം അമന്‍, അസാമാന്യ ഡ്രിബിളിംഗ് പാടവം കൊണ്ട് ഇതിനോടകം ശ്രദ്ധേയനായ കുട്ടപ്പായി എന്ന ജിബിന്‍ വര്‍ഗീസ് എന്നിവര്‍ അണിനിരക്കുന്ന മുന്നേറ്റനിരയും, സന്തോഷ് ട്രോഫി താരം അമീന്‍ കോട്ടക്കുത്തിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിരോധ നിരയും, ഗോള്‍ പോസ്റ്റിനു കീഴില്‍ ഷിബിലി എന്ന കാവല്‍ക്കരനുമാണ് റിയല്‍ കേരള എഫ്സിയുടെ കരുത്തെങ്കില്‍,മറുഭാഗത് ഗോള്‍പോസ്റ്റിനു കീഴില്‍ ഫോഴ്സാ കൊച്ചി താരം മുര്‍ഷിദ്, പ്രതിരോധത്തില്‍ നായകന്‍ ഇഖ്ബാല്‍ , അനീസ്, മുന്നേറ്റ നിരയില്‍ സന്തോഷ് ട്രോഫി, തൃശൂര്‍ മാജിക് എഫ് സി താരം മുഹമ്മദ് ജിയാദ്, അക്മല്‍ ഷാന്‍ എന്നിവരോടൊപ്പം മലപ്പുറം എഫ് സി താരം ഫസലുറഹ്‌മാന്‍ കൂടി എത്തുന്നതോടെ ബ്‌ളാസ്റ്റേഴ്സ് എഫ് സിയും ശക്തമായ ടീമുമായാണ് മത്സരത്തിനെത്തുന്നത്.

എ ഡിവിഷനിലെ രണ്ടാം സെമിഫൈനലില്‍ നില്‍വിലെ ചാമ്പ്യന്മാരായ ബാന്‍ ബേക്കറി മഹ്ജര്‍ എഫ് സി, മുന്‍ ചാമ്പ്യന്മാരായ റീം അല്‍ ഊല ഈസ്റ്റീ സാബിന്‍ എഫ് സിയെ നേരിടും. ഇന്ത്യന്‍ താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, സുഹൈല്‍, കേരള ബ്ലാസ്റ്റേഴ്സ് താരം റിസ്വാന്‍ അലി , തിരുവനന്തപുരം കൊമ്പന്‍സ് താരം വിഷ്ണു, ഗോകുലം എഫ് സി താരം ജസില്‍ പോറ്റമ്മല്‍, വയനാട് എഫ് സി താരം രാഹുല്‍ വേണു തുടങ്ങി വമ്പന്‍ താരനിരയുമായാണ് മഹ്ജര്‍ എഫ്സി കളത്തിലിറങ്ങുന്നത്. നോര്‍ത്ത് ഈസ്‌റ് യൂണൈറ്റഡിന്റേയും ബാംഗ്ലൂര്‍ എഫ് സിയുടെയും അല്ലന്‍ ക്യാമ്പര്‍, ഒവാനിജു പാജു, ദാമന്‍ ചൈന്‍ എന്നീ മണിപ്പൂരി താരങ്ങളാണ് സാബിന്‍ എഫ് സിയുടെ കരുത്.കൂടെ മുന്നേറ്റ നിരയില്‍ ഇന്ത്യന്‍ യുവതാരം മുഹമ്മദ് സനാന്‍, സന്തോഷ് ട്രോഫി താരം അഫ്ദല്‍ മുത്തു, മധ്യനിരയില്‍ ഐ ലീഗ് താരങ്ങളായ അര്‍ജുന്‍ ജയരാജ്, ബിബിന്‍ ബോബനും, പ്രതിരോധത്തില്‍ നായകന്‍ അന്‍സിലും അണിനിരക്കുന്നതോടെ സാബിന്‍ എഫ് സിയും ശക്തമാണ്.

Photo

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026